ആദ്യം തൊലി വീർക്കും, തൊടുമ്പോൾ ചുവപ്പാകും; വർഷങ്ങളായി യുവതിയെ അലട്ടുന്ന ഒരു അപൂർവ രോ​ഗാവസ്ഥ

Web Desk   | Asianet News
Published : Aug 23, 2020, 08:34 AM ISTUpdated : Aug 23, 2020, 08:45 AM IST
ആദ്യം തൊലി വീർക്കും, തൊടുമ്പോൾ ചുവപ്പാകും; വർഷങ്ങളായി യുവതിയെ അലട്ടുന്ന ഒരു  അപൂർവ രോ​ഗാവസ്ഥ

Synopsis

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്താണ് തനിക്ക് ഡെർമറ്റോഗ്രാഫിയ ഉണ്ടെന്ന് കണ്ടെത്തിയത്. എന്റെ കെെകൾ വീർക്കുന്നതും ചുവക്കുന്നതും ആ സുഹൃത്ത് ശ്രദ്ധിച്ചിരുന്നു. എന്റെ ഇതേ അവസ്ഥ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് ഉണ്ടെന്നും എമ്മ പറഞ്ഞു. 

'ഡെർമറ്റോഗ്രാഫിയ' (dermatographia) എന്ന അപൂർവ രോഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ. തൊലി വീർക്കുകയും തൊടുമ്പോൾ ചുവപ്പാകുകയും ചെയ്യും. തൊലിപ്പുറത്ത് കാണുന്ന അടയാളങ്ങൾ 30 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഇത്.

18 വയസുകാരിയായ എമ്മ ആൽഡെൻ‌റിഡിനെ വർഷങ്ങളായി 'ഡെർമറ്റോഗ്രാഫിയ' എന്ന അപൂർവ രോഗാവസ്ഥ അലട്ടുന്നുണ്ട്. എന്നാൽ, എമ്മ ഈ അസുഖത്തെ അത്ര​ ​​ഗൗരവത്തോടെ എടുക്കാതെ 'സ്കിൻ റൈറ്റിംഗ്' തുടരുകയാണ്. ഡെൻമാർക്കിലെ അർഹസിലാണ് എമ്മ താമസിച്ച് വരുന്നത്.

 

 

കെെകളിൽ പെൻസിൽ ഉപയോ​ഗിച്ച് വരയ്ക്കുന്ന ഭാ​​ഗത്ത് ഉടനെ വീർക്കുകയും തൊടുമ്പോൾ ചുവന്ന നിറമാവുകയും ചെയ്യുന്നു. ശേഷം ആ വരകൾ മങ്ങുന്നു. ഏറെ സന്തോഷത്തോടെയാണ് താൻ ഈ കാഴ്ച കാണുന്നതെന്ന് എമ്മ പറയുന്നു. ആദ്യമൊക്കെ കെെകളിൽ അക്ഷരങ്ങളായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ ​കെെകളിൽ വലിയ ഡിസെെനുകൾ ചെയ്യാൻ തുടങ്ങിയെന്ന് എമ്മ പറയുന്നു. 

സുഹൃത്തുക്കൾ വളരെ അതിശയത്തോടെയാണ് ഇതിനെ നോക്കി കാണുന്നത്. ഇതിന് ഒരു ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നത് നല്ലതാണെന്ന് ചിലർ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് എമ്മ പറഞ്ഞു. ഇടയ്ക്കൊക്കെ ചൊറിച്ചിലുണ്ടാകാറുണ്ടെന്നും ഇപ്പോൾ ഇത് കാര്യമാക്കാറില്ല. ഈ അസുഖം എന്റെ ജീവിതത്തെ ബാധിച്ചിട്ടില്ലെന്നും അവർ പറയുന്നു.

 

 

മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്താണ് തനിക്ക് ഡെർമറ്റോഗ്രാഫിയ ഉണ്ടെന്ന് കണ്ടെത്തിയത്. എന്റെ കെെകൾ വീർക്കുന്നതും ചുവക്കുന്നതും ആ സുഹൃത്ത് ശ്രദ്ധിച്ചിരുന്നു. ഇതേ അവസ്ഥ കുടുംബത്തിലെ മറ്റ് രണ്ട് പേർക്ക് ഉണ്ടെന്നും എമ്മ പറയുന്നു. എമ്മ തന്റെ സ്കിൻ റൈറ്റിംഗ് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം പേജായ @dermatographia യയിൽ പങ്കുവയ്ക്കാറുണ്ട്.

മുഖക്കുരു മാറാൻ ഈ ബോഡി ബിൽഡർ ഒഴിവാക്കിയത് രണ്ട് ഭക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?