ക്യാൻസറിന് കാരണമാകുന്ന അഞ്ച് മോശം ജീവിത ശീലങ്ങൾ

Published : Sep 02, 2024, 02:48 PM ISTUpdated : Sep 02, 2024, 02:50 PM IST
ക്യാൻസറിന് കാരണമാകുന്ന അഞ്ച് മോശം ജീവിത ശീലങ്ങൾ

Synopsis

സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, മധുര പാനീയങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ഭക്ഷണങ്ങളിൽ പലപ്പോഴും കൊഴുപ്പ്, പഞ്ചസാര, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. 

ലോകമെമ്പാടുമുള്ള മരണത്തിൻ്റെ ഒരു പ്രധാന കാരണമാണ് ക്യാൻസർ. അൾട്രാ പ്രോസസ്ഡ് ഫുഡിൻ്റെ സ്ഥിരമായ ഉപഭോഗത്തോടുകൂടിയ മോശം ജീവിതശൈലി തിരഞ്ഞെടുപ്പുകളും ഉദാസീനമായ ജീവിതശൈലിയും ഇന്ത്യയിൽ 40 വയസ്സിന് താഴെയുള്ളവരിൽ ക്യാൻസർ കേസുകൾ വർധിപ്പിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. ഇന്ത്യയിലെ ചെറുപ്പക്കാർക്കിടയിൽ ക്യാൻസർ കേസുകളുടെ വർദ്ധനവിന് നിരവധി ഘടകങ്ങൾ കാരണമാകുന്നു.
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഒഴിവാക്കേണ്ട അഞ്ച് ജീവിതശൈലി ശീലങ്ങൾ ഇതാ...

പുകവലി 

ക്യാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് പുകവലിയാണ്. പുകയില ഉപയോഗം, സിഗരറ്റ്, എന്നിവയിലൂടെ ശ്വാസകോശം, വായ, തൊണ്ട, പാൻക്രിയാസ് എന്നിവിടങ്ങളിൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. സെക്കൻഡ് ഹാൻഡ് പുകവലി പോലും അപകടകരമാണ്. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് പുകവലി ഉപേക്ഷിക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു.

മദ്യപാനം

അമിതമായി മദ്യം കഴിക്കുന്നത് വായ, തൊണ്ട, അന്നനാളം, കരൾ, സ്തനങ്ങൾ, വൻകുടൽ തുടങ്ങിയ വിവിധ അർബുദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കാലക്രമേണ മദ്യം കഴിക്കുന്നതിനനുസരിച്ച് അപകടസാധ്യത വർദ്ധിക്കുന്നു.  മദ്യം പരിമിതപ്പെടുത്തുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നത് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.

അനാരോ​ഗ്യകരമായ ഭക്ഷണക്രമം

സംസ്കരിച്ച ഭക്ഷണങ്ങൾ, ചുവന്ന മാംസം, മധുര പാനീയങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ഭക്ഷണങ്ങളിൽ പലപ്പോഴും കൊഴുപ്പ്, പഞ്ചസാര, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും. 

വ്യായാമില്ലായ്മ

വ്യായാമില്ലായ്മ സ്തനാർബുദം, വൻകുടൽ, എൻഡോമെട്രിയൽ കാൻസർ എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമമായ ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്താനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ശീലമാക്കുക.

അമിതമായി സൂര്യപ്രകാശം കൊള്ളുന്നത്

അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിന് കാരണമാകും. സൺസ്‌ക്രീൻ ഉപയോഗിച്ച്  ചർമ്മത്തെ സംരക്ഷിക്കുക. അസ്വാഭാവികമായ മറുകുകളോ പാടുകളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക. 

തണ്ണിമത്തന്റെ വിത്ത് കളയരുത്, അതിശയിപ്പിക്കുന്ന ചില ​ഗുണങ്ങളറിയാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം