കാന്‍സറിന് കാരണമാകുന്ന നാല് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Oct 29, 2020, 08:09 PM ISTUpdated : Oct 29, 2020, 08:22 PM IST
കാന്‍സറിന് കാരണമാകുന്ന നാല് ഭക്ഷണങ്ങൾ

Synopsis

 പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മറ്റുമുളള കീടനാശിനി പ്രയോഗവും കാന്‍സറിന് കാരണമാകുന്നുണ്ട്. കാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

ഇന്നത്തെ കാലത്ത് ഏറ്റവും ഭയക്കുന്ന രോഗം ഏതാണെന്ന് ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടെയും മറുപടി കാന്‍സര്‍ എന്നായിരിക്കും. തുടക്കത്തില്‍ പലപ്പോഴും തിരിച്ചറിയാന്‍ കഴിയാത്തത് തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

കാന്‍സര്‍ പിടിപെടുന്നതിന്റെ കാരണം തെറ്റായ ജീവിതശൈലിയും ഭക്ഷണരീതിയുമാണെന്ന് തന്നെ പറയാം. പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മറ്റുമുളള കീടനാശിനി പ്രയോഗവും കാന്‍സറിന് കാരണമാകുന്നുണ്ട്. കാന്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ഒന്ന്...

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ കാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്ന് പറയാം. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയ്ത മാംസം കഴിക്കുന്നവരില്‍ കാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 

 

രണ്ട്...

മൈദ ബ്രസ്റ്റ് കാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭക്ഷണമാണ്. കാരണം, ഇതിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണ്. ഉയർന്ന ഗ്ലൈസെമിക് ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയർത്തുന്നു, ഇത് കാൻസർ കോശങ്ങളുടെ വളർച്ചയ്ക്കും വ്യാപനത്തിനും കാരണമാകാമെന്ന് journal Cancer Epidemiology ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

 

മൂന്ന്...

മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്‌കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍,  പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കാമെന്ന് പഠനങ്ങൾ പറയുന്നു.

നാല്...

കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒന്നാണ് കോളകള്‍. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, കാന്‍സറിന് കാരണമാകുന്ന പാനീയമാണ്.

പ്രതിരോധശേഷി കൂട്ടാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ

 

 

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം