വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ, ഭാരം എളുപ്പം കുറയ്ക്കാം

Web Desk   | Asianet News
Published : Oct 29, 2020, 06:01 PM ISTUpdated : Oct 29, 2020, 06:10 PM IST
വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ, ഭാരം എളുപ്പം കുറയ്ക്കാം

Synopsis

നാരങ്ങയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. തേൻ-നാരങ്ങ പാനീയം ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്.  കൃത്യമായ ഡയറ്റ് നോക്കിയിട്ടും വ്യായാമം ചെയ്തിട്ടും കൂടിയും ഭാരം കുറയുന്നില്ലെന്നാണ് ചിലരുടെ വിഷമം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ​ദഹനസബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

നാരങ്ങ വെള്ളത്തിൽ അൽപം തേൻ ചേർത്ത് കുടിക്കൂ...

ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വളരെ നല്ലതാണ് നാരങ്ങ വെള്ളം.നാരങ്ങയിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സിയാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. തേൻ-നാരങ്ങ പാനീയം ശരീരത്തിലെ മെറ്റബോളിസത്തിന്റെ തോത് വർദ്ധിപ്പിച്ചു കൊണ്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

 

 

ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനായി ആരോഗ്യവിദഗ്ധർ ശുപാർശ ചെയ്യുന്ന ഒന്ന് കൂടിയാണിത്. വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളെ അധിക ഭക്ഷണം കഴിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ട് കുറഞ്ഞ കലോറി ഉപഭോഗത്തിലേക്ക് നയിക്കും. 

തയ്യാറാക്കേണ്ട വിധം...

ചെറുചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ തേനും ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുടിക്കുക.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി ഭക്ഷണം ഈ സമയത്ത് കഴിക്കാം...


 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം