Cancer Fighting Foods : അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ക്യാൻസർ സാധ്യത കുറയ്ക്കാം

Web Desk   | Asianet News
Published : Feb 03, 2022, 12:33 PM ISTUpdated : Feb 03, 2022, 01:20 PM IST
Cancer Fighting Foods : അഞ്ച് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ക്യാൻസർ സാധ്യത കുറയ്ക്കാം

Synopsis

ക്യാൻസർ സാധ്യത കുറയ്ക്കാൻ മികച്ചതാണ് ​ഗ്രീൻ ടീ.  ഇജിസിജി എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. സെല്ലുലാർ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. 

പലരുടെയും ധാരണ ക്യാൻസർ ജീവനെടുക്കുന്ന രോഗമാണെന്നാണ്. എന്നാൽ നമുക്കിടയിൽ തന്നെ കാൻസറിനെ അതിജീവിച്ച എത്രയോ പേരുണ്ട് ? രോഗത്തിന്റെ അടയാളങ്ങളും ലക്ഷണങ്ങളും നേരത്തെ തന്നെ മനസ്സിലാക്കാൻ കഴിയണം.‌‌ പല തരത്തിലുള്ള അടയാളങ്ങളും ലക്ഷങ്ങളുമൊക്കെ പ്രകടമാക്കുന്ന ഒരു രോഗാവസ്ഥയാണ് കാൻസർ. 

ഇത്തരം അടയാളങ്ങളും ലക്ഷണങ്ങളും കാൻസർ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടാം.

പുകവലി, വറുത്ത ഭക്ഷണങ്ങളും ചുവന്ന മാംസവും ഉൾപ്പെടെയുള്ള മോശം ഭക്ഷണക്രമം, മദ്യപാനം, പരിസ്ഥിതി മലിനീകരണം, അണുബാധകൾ, സമ്മർദ്ദം, അമിതവണ്ണം എന്നിവ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ചില ഘടകങ്ങളാണ്. എല്ലാ വർഷവും ഫെബ്രുവരി 4 നാണ് ലോക കാൻസർ ദിനം ആചരിക്കുന്നത്.

'ജീവിതശെെലിയിലെ ചില മാറ്റങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്‌കരിച്ച ഭക്ഷണവും ശുദ്ധീകരിച്ചതും മായം കലർന്നതും പായ്ക്ക് ചെയ്‌തതുമായ ഭക്ഷണങ്ങൾ ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കാൻസർ പ്രതിരോധത്തിക്കുന്നതിന് പ്രധാന ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം...'-  പ്രമുഖ ലൈഫ്‌സ്റ്റൈൽ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ പറഞ്ഞു. ക്യാൻസർ സാധ്യത ഒഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് ലൂക്ക് പറയുന്നു.

​ഗ്രീൻ ടീ...

​കാൻസർ സാധ്യത കുറയ്ക്കാൻ മികച്ചതാണ് ​ഗ്രീൻ ടീ.  ഇജിസിജി എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. സെല്ലുലാർ നാശത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. ഗ്രീൻ ടീ അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു. രണ്ട് മാസം ദിവസവും നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശരീരഭാരം, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), അരക്കെട്ടിന്റെ ചുറ്റളവ്, സിസ്റ്റോളിക് രക്തസമ്മർദ്ദം എന്നിവയിൽ ഗണ്യമായ കുറവുണ്ടായതായി നാഷണൽ ഫൗണ്ടേഷൻ ഫോർ കാൻസർ റിസർച്ച് വ്യക്തമാക്കുന്നു.

 

 

കൂൺ...

കൂണിൽ ധാരാളം ഔഷധ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് പ്രധാനമായ വിറ്റാമിൻ ഡി കൂണിൽ അടങ്ങിയിട്ടുണ്ട്. ജപ്പാനിലും ചൈനയിലും ക്യാൻസർ ചികിത്സകൾ പൂർത്തീകരിക്കാൻ ചില കൂൺ പതിവായി ഉപയോഗിക്കുന്നു. ക്യാൻസർ പരിചരണത്തിൽ മാത്രമല്ല, അണുബാധകൾക്കും മറ്റ് രോഗങ്ങൾക്കും ചികിത്സിക്കാനായി കൂൺ ഉപയോ​ഗിച്ച് വരുന്നുവെന്നും എംഡി ആൻഡേഴ്സൻ ഇന്റഗ്രേറ്റീവ് മെഡിസിൻ സെന്ററിലെ ഫിസിഷ്യനായ സന്തോഷി നാരായണൻ പറഞ്ഞു. 

ബ്രോക്കോളി...

പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും  കാൻസർ വിരുദ്ധ ഭക്ഷണങ്ങളിലൊന്നുമാണ് ബ്രൊക്കോളി. അവ നന്നായി പാചകം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. വേൾഡ് ക്യാൻസർ റിസർച്ച് ഫണ്ടിനായി നടത്തിയ നൂറുകണക്കിന് ക്ലിനിക്കൽ പഠനങ്ങളുടെ അവലോകനമനുസരിച്ച്, പ്രോസ്റ്റേറ്റ്, ശ്വാസകോശം, വൻകുടൽ, സ്തനം, മൂത്രസഞ്ചി, കരൾ, കഴുത്ത്,  വായ, അന്നനാളം, ആമാശയം എന്നിവയിലെ അർബുദങ്ങൾക്കെതിരെ ബ്രൊക്കോളി കൂടുതൽ സംരക്ഷണം നൽകുന്നു. 

 

 

ആപ്പിൾ...

ആപ്പിളിൽ കാണപ്പെടുന്ന വിവിധ ആന്റിഓക്‌സിഡന്റുകൾ ക്യാൻസർ സാധ്യത കുറയ്ക്കുന്നു. 'എപിജെനിൻ' എന്ന സംയുക്തം അടങ്ങിയ ഏതൊരു ഭക്ഷണവും ശ്വാസകോശം, ചർമ്മം, വൻകുടൽ എന്നിവിടങ്ങളിലെ കാൻസർ സാധ്യത അകറ്റുന്നു. ആപ്പിൾ, ചെറി, മുന്തിരി, സെലറി, ചമോമൈൽ ടീ, എന്നിവയിൽ അപിജെനിൻ കാണപ്പെടുന്നു.

കിവിപഴം...

കിവിപഴം കഴിക്കുന്നത് പല അനുകൂലമായ ആരോഗ്യ ഗുണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കിവി കഴിക്കുന്നത് വൻകുടൽ കാൻസർ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ പറയുന്നു. കിവി പഴത്തിൽ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. പ്രമേഹമുള്ളവർക്ക് ഇത് അനുയോജ്യമായഭക്ഷണമാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കിവിപ്പഴം കഴിക്കുന്നതുമൂലം കഴിയുമെന്ന് നോർവേയിലെ ഓസ്​ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു. 

Read more : അടുത്ത 25 വർഷത്തിനുള്ളിൽ കാൻസർ മരണങ്ങൾ 50 ശതമാനം കുറയ്ക്കാനുള്ള പദ്ധതിയുമായി അമേരിക്ക

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം