Skin Care : മുഖത്ത് ചുളിവുകള്‍ വീഴുന്നതിനും പ്രായം തോന്നിക്കുന്നതിനും കാരണമാകുന്നത്...

Web Desk   | others
Published : Dec 11, 2021, 06:43 PM IST
Skin Care : മുഖത്ത് ചുളിവുകള്‍ വീഴുന്നതിനും പ്രായം തോന്നിക്കുന്നതിനും കാരണമാകുന്നത്...

Synopsis

ചില ഘടകങ്ങള്‍ മുഖചര്‍മ്മത്തെ ക്രമേണ തകരാറിലാക്കാം. അത്തരത്തിലുള്ള അഞ്ച് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്

മുഖചര്‍മ്മം എപ്പോഴും ഭംഗിയായിരിക്കാനും ( Facial Skin )ചെറുപ്പമായിരിക്കാനും ആഗ്രഹിക്കുന്നവരാണ് ഏവരും. ഇതിനായി ഡയറ്റ് അടക്കമുള്ള ജീവിതരീതികളില്‍ ( diet and LIfestyle ) പലതും ശ്രദ്ധിക്കാനുണ്ട്. ഒപ്പം തന്നെ കൃത്യമായ 'സ്‌കിന് കെയര്‍ റൂട്ടിന്‍'ഉം ( Skin Care Routine )( ആവശ്യമാണ്. 

എങ്കിലും ചില ഘടകങ്ങള്‍ മുഖചര്‍മ്മത്തെ ക്രമേണ തകരാറിലാക്കാം. അത്തരത്തിലുള്ള അഞ്ച് ഘടകങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതാണ് ചര്‍മ്മത്തെ നശിപ്പിക്കുന്ന ഒരു ഘടകം. സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അല്‍ട്രാ വയലറ്റ് കിരണങ്ങളും ഇന്‍ഫ്രാറെഡ് കിരണങ്ങളുമെല്ലാമാണ് ഇതിന് കാരണമാകുന്നത്. ചര്‍മ്മ്തതില്‍ നിറവ്യത്യാസം, അലര്‍ജി, പാടുകള്‍, ചുളിവുകള്‍ എന്നിവയുണ്ടാകാന്‍ ഇത് കാരണമാകുന്നു.

രണ്ട്...

ഡയറ്റുമായി ബന്ധപ്പെട്ട അശ്രദ്ധയാണ് രണ്ടാമതായി വരുന്നത്. അമിതമായി 'ഷുഗര്‍' അകത്തെത്തുന്നതും മുഖ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം. 

ചര്‍മ്മത്തെ നല്ലരീതിയില്‍ സൂക്ഷിക്കുന്ന 'കൊളാജന്‍' എന്ന ഭാഗത്തെ നശിപ്പിക്കുകയാണ് 'ഷുഗര്‍' ചെയ്യുന്നത്. ഇത് എളുപ്പത്തില്‍ പ്രായം തോന്നിക്കുന്നതിന് ഇടയാക്കുന്നു. 

മൂന്ന്...

ഇന്ന് തിരക്ക് പിടിച്ച ജീവിതമാണ് മിക്കവരുടേതും. ഇതില്‍ മാറ്റിനിര്‍ത്താനാകാത്ത ഘടകമാണ് മാനസിക സമ്മര്‍ദ്ദം അഥവാ 'സ്‌ട്രെസ്'. അധികരിച്ച 'സ്‌ട്രെസ്' , 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ കാര്യമായി ഉത്പാദിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് മുഖക്കുരു, ഡാര്‍ക്ക് സര്‍ക്കിള്‍സ്, ചുളിവുകള്‍ എന്നിവയുണ്ടാക്കുന്നു. 

നാല്...

ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു കാരണമാണ് അന്തരീക്ഷ മലിനീകരണം.  

ഇത് മുഖചര്‍മ്മത്തെയും പ്രതികൂലമായി ബാധിക്കുന്നു. ചുളിവുകള്‍, നിറവ്യത്യാസം എന്നിവയ്ക്കാണ് മലിനീകരണം പ്രധാനമായും കാരണമാകുന്നത്. 

അഞ്ച്...

പുകവലിക്കുന്ന ശീലമുള്ളവരുടെയും മുഖ ചര്‍മ്മം എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥയിലെത്താം. ഒപ്പം തന്നെ ഡാര്‍ക്ക് സര്‍ക്കിള്‍സ്, മുഖക്കുരു എന്നിവയിലേക്കും പുകവലി നയിച്ചേക്കാം. 

Also Read:- മുഖത്തെ ചുളിവുകൾ കുറയ്ക്കാൻ ചെറുപയർ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ