എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്: 5 വസ്തുതകൾ

Published : Jul 23, 2022, 10:06 PM IST
എന്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചത്: 5 വസ്തുതകൾ

Synopsis

മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം.

ജനീവ: മങ്കിപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ചു. 75  രാജ്യങ്ങളിലായി പതിനാറായിരം പേരിൽ രോഗം വ്യാപിച്ചതോടെയാണ് പ്രഖ്യാപനം. മങ്കിപോക്സ്‌  രോഗപ്പകർച്ച ചർച്ച ചെയ്യാൻ ചേർന്ന ലോകാരോഗ്യ വിദഗ്ധരുടെ ഉന്നതതല യോഗത്തിന് ശേഷം ഡബ്ല്യുഎച്ച്ഒ മേധാവി റ്റെഡ്‌റോസ്‌ അധാനോം ആണ്  നിർണായക തീരുമാനം പ്രഖ്യാപിച്ചത്. 

ഈ തീരുമാനത്തിലേക്ക് ലോകാരോഗ്യ സംഘടനയെ നയിച്ചത് അഞ്ച് ഘടകളാണ് അവ ഇതാണ്.

1. അസാധാരണവും അതിവേഗത്തിലുള്ളതുമായ രോഗപ്പകർച്ച ഉണ്ടാകുമ്പോൾ, ആ രോഗപ്പകർച്ച രാജ്യാതിരുകൾ ഭേദിച്ച്  പടരുമ്പോൾ, രോഗത്തെ തടയണമെങ്കിൽ എല്ലാ രാജ്യങ്ങളുടെയും കൂട്ടായ ശ്രമം ആവശ്യമുള്ളപ്പോൾ. മങ്കിപോക്സിന്‍റെ കാര്യത്തിൽ ഇതെല്ലം ചേർന്നുവന്നിരിക്കുന്നു. 

2. 60 ലോകാരോഗ്യ സംഘട അംഗരാജ്യങ്ങളിൽ നിന്ന് മങ്കിപോക്സ്  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇതുവരെ, 16,000-ലധികം കുരങ്ങുപനി കേസുകളും അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

3. മങ്കിപോക്സ് ചെറുക്കുന്നതിന് ഫലപ്രദമായ വിവരങ്ങളും സേവനങ്ങളും രൂപകൽപന ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും എല്ലാ രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കേണ്ടത് അത്യാവശ്യമായതിനാലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് ആരോഗ്യ സംഘടന അറിയിച്ചു.

4. കുരങ്ങുപനിക്ക് നിലവിൽ പ്രത്യേക ചികിത്സയില്ല. രോഗികൾ സാധാരണയായി ഒരു സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ താമസിക്കേണ്ടതുണ്ട്. അതിനാൽ അണുബാധ പടരാതിരിക്കുകയും പൊതുവായ ലക്ഷണങ്ങൾ ചികിത്സിക്കുകയും ചെയ്യും.

5. ചൈനയ്ക്ക് പുറത്ത് വെറും 82 കൊവിഡ് രോഗികൾ മാത്രം ഉള്ളപ്പോഴാണ് ആഗോള പകർച്ചവ്യാധിയായി കൊവിഡിനെ പ്രഖ്യാപിച്ചത്. കൊവിഡ് പോലുള്ള രോഗപ്പകർച്ച മങ്കിപോക്സിന്‍റെ കാര്യത്തിൽ ഉണ്ടാവില്ലെന്നാണ് ഇപ്പോഴും ആഗോള ഗവേഷകർ പറയുന്നത്. 

എന്താണ് മങ്കിപോക്സ് (Monkeypox)?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 

മങ്കിപോക്സ്; ആശങ്ക വേണ്ട, ഇതൊരു മാരകമായ രോ​ഗവുമല്ല; വിദ​ഗ്ധർ പറയുന്നു

മങ്കിപോക്സിന്റെ ലക്ഷണങ്ങൾ (Monkeypox Symptoms)...

 പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയംഎന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോ​ഗം പകരാം. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

'വസൂരിയുമായി അടുത്ത ബന്ധമുള്ള ഒരു സൂനോട്ടിക് അണുബാധയാണ് മങ്കിപോക്സ്. രോഗബാധിതരായ മനുഷ്യരുമായോ മൃഗങ്ങളുമായോ അടുത്ത ശാരീരിക സമ്പർക്കത്തിലൂടെയോ ഒരു വ്യക്തി സാധാരണ ത്വക്ക് ചുണങ്ങുകളിലൂടെയോ സമ്പർക്കം പുലർത്തുന്നതിലൂടെയോ പടരുന്നു. കൊവിഡ് -19 ന്റെ കാര്യത്തിലെന്നപോലെ ഇത് വായുവിലൂടെ പടരുന്നില്ല. രോഗബാധിതരുമായുള്ള അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കുക മാത്രമാണ് ചെയ്യേണ്ടതാണ്. സംശയാസ്പദമായ ചുണങ്ങുള്ള ആളുകൾ മറ്റുള്ളവരുമായി അടുത്ത ശാരീരിക സമ്പർക്കം ഒഴിവാക്കണം...'- ഫോർട്ടിസ്-എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ ഡയറക്ടർ ഡോ.സുപ്രദീപ് ഘോഷ് പറഞ്ഞു. 

മങ്കിപോക്സ്; ഭക്ഷണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ

 

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ