രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിക്കേണ്ട അഞ്ച് 'സൂപ്പർ ഫുഡുകൾ'

By Web TeamFirst Published May 25, 2021, 8:17 PM IST
Highlights

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകളെ കുറിച്ചറിയാം...

ഈ കൊവിഡ‍് കാലത്ത് നാം പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നുള്ളത്. വ്യക്തിശുചിത്വവും ശ്വാസകോശ ശുചിത്വവും പാലിക്കുന്നതോടൊപ്പം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആരോ​ഗ്യകരമായി ഭക്ഷണരീതി പിന്തുടരുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പങ്ക് വളരെ വലുതാണ്. രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകളെ കുറിച്ചറിയാം...

നെല്ലിക്ക...

വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളും നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു.ഓക്സിഡേറ്റീവ് സ്ട്രെസ് നിയന്ത്രിക്കാനും നെല്ലിക്കയ്ക്ക് കഴിയും. നെല്ലിക്ക ജ്യൂസായോ അച്ചാറായോ എല്ലാം കഴിക്കാവുന്നതാണ്.

 

 

മുരിങ്ങയില...

വിറ്റാമിൻ എ,സി, ബി 1, ബി 2, അയൺ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധ ശേഷി ഉയർത്തിക്കൊണ്ട് പല രോഗങ്ങൾക്കെതിരെയുമുള്ള പ്രതിരോധം ശക്തിപ്പെടുത്താൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഇതിൽ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും മുരിങ്ങയിലയ്ക്ക് സാധിക്കും. മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

മധുരക്കിഴങ്ങ്...

മധുരക്കിഴങ്ങ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂപ്പർഫുഡ് ആണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി 5, ബി 7 എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംയുക്തമായ ആന്തോസയാനിനുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.മധുരക്കിഴങ്ങിലെ നാരുകളും ആന്റിഓക്‌സിഡന്റുകളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

 

 

 

മാങ്ങ...

മാങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ കൊളാജന്റെ ഉത്പാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മാങ്ങയിലെ പോഷകങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുകയും സ്വാഭാവിക വാർദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

മത്തങ്ങക്കുരു...

ആന്റിഓക്‌സിഡന്റുകളുടെയും വിറ്റാമിൻ എ, സി, ഇ എന്നിവയുടെയും ഉറവിടമാണ് മത്തങ്ങക്കുരു. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. വിറ്റാമിൻ എ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!