മാറിയ ജീവിത സാഹചര്യവും വ്യായാമക്കുറവും മൂലം ഇന്ന് പലരും അനുഭവിക്കുന്നതാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലമുള്ള പ്രശ്‌നങ്ങള്‍. ശരീരത്തിലെ കൊളസ്‌ട്രോള്‍ നിരക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ജാഗ്രത കാണിച്ചില്ലെങ്കില്‍ അത് ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം. 

ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. പ്രത്യേകിച്ച് ഭക്ഷണശീലത്തില്‍ ഒന്നു ശ്രദ്ധിച്ചാല്‍ കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണശീലത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ( ചുവന്ന മാംസം പോലുള്ളവ) കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. 

2. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 

3. മധുരമടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കുക. 

4. അമിതമായി ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിന് കൃത്യമായ അളവ് സൂക്ഷിക്കുക.   

5. രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

6.  ഓട്‌സും ബാര്‍ലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

7. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. 

8. പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 

9. അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂട്ടാനും നല്ലതാണ്.

10. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

11. നട്സ് കഴിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

12. സോയാബീൻസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

13. വെളുത്തുള്ളിയും സവാളയും കഴിക്കുന്നത് നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടുകയും ഹ‍ൃദയത്തെ സംരക്ഷിക്കുകയും ചെയ്യും. 

Also Read: എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? ഒഴിവാക്കാം ഈ തെറ്റുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona