ദിവസവും മുട്ട കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?

Published : Mar 02, 2019, 09:21 AM ISTUpdated : Mar 02, 2019, 09:27 AM IST
ദിവസവും മുട്ട കഴിക്കുന്നതിൽ പ്രശ്നമുണ്ടോ?

Synopsis

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രോട്ടീന്റെ കലവറയാണ് മുട്ട. ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും. 

ദിവസവും മുട്ട കഴിച്ചാൽ കൊളസ്ട്രോൾ പിടിപെടാമെന്നാണ് പലരുടെയും ധാരണ. ഹൃദയത്തിന്റെ ശത്രുവായിട്ടാണ് മുട്ടയെ പലരും കാണുന്നത്. എന്നാൽ പുതിയ പഠനം പറയുന്നത് ദിവസവും മുട്ട കഴിക്കാമെന്നാണ്. ദിവസം ഒരു മുട്ട വീതം കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

പ്രോട്ടീന്റെ കലവറയാണ് മുട്ട. ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് ഏറ്റവും നല്ലതാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞപലപ്പോഴും ഒഴിവാക്കാറാണുള്ളത്. 100 ഗ്രാം മുട്ടമഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ ബാധിക്കില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 'ഹാര്‍ട്ട്' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം പറയുന്നത്.

ഹൃദയത്തെ സുരക്ഷിതമാക്കുന്നതിന് പുറമെ എന്നും മുട്ട കഴിക്കുന്നത് തലച്ചോറിലെ ധമനികള്‍ പൊട്ടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പക്ഷാഘാതത്തിനുള്ള സാധ്യത 26 ശതമാനത്തോളം കുറയ്ക്കും. ഈ പക്ഷാഘാതം മൂലം മരിക്കാനുള്ള സാധ്യതയില്‍ 28 ശതമാനവും കുറവ് വരുത്തുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!