Health Tips : ​ഗർഭകാലത്ത് കഴിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട പഴങ്ങൾ

Published : Feb 18, 2025, 10:10 AM IST
Health Tips :  ​ഗർഭകാലത്ത് കഴിക്കേണ്ട അഞ്ച് പ്രധാനപ്പെട്ട പഴങ്ങൾ

Synopsis

വാഴപ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ​ഗർഭകാലത്ത് വാഴപ്പഴം കഴിക്കുന്നത് മലബന്ധവും വിവിധ ദഹനപ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ട സമയമാണ് ഗർഭകാലം. പോഷകഗുണങ്ങൾ ഏകുന്ന മറ്റ് ഭക്ഷണങ്ങളോടൊപ്പം തീർച്ചയായും മിതമായ അളവിൽ നട്സും ഡ്രൈ ഫ്രൂട്സും ഗർഭിണികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. ​ഗർഭകാലത്ത് പഴങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. ഗർഭകാലത്ത് കഴിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിതാ...

ഒന്ന്

വാഴപ്പഴത്തിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ​ഗർഭകാലത്ത് വാഴപ്പഴം കഴിക്കുന്നത് മലബന്ധവും വിവിധ ദഹനപ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു.

രണ്ട്

വിറ്റാമിനുകൾ, ഫെെബർ എന്നിവ അടങ്ങിയ ആപ്പിൾ പ്രതിരോധശേഷി കൂട്ടുന്നതിനും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നതിനും സഹായിക്കും. ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.

മൂന്ന്

കിവിപ്പഴത്തിൽ കലോറി കുറവാണ്. ഇതിലെ വിറ്റാമിൻ സി ഉള്ളടക്കം പ്രതിരോധശേഷി കൂട്ടുന്നതിനും കുഞ്ഞിന് ബുദ്ധിവികാസത്തിനും സഹായിക്കും. കൂടാതെ, ഇതിലെ നാരുകൾ ദഹനത്തെ സഹായിക്കുന്നു. ഇതിലെ വിവിധ ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്നു.

നാല്

ഓറഞ്ച് ജ്യൂസിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഗർഭകാലത്ത് ഇത് കഴിക്കുന്നത് അത്യുത്തമമാണ്. മാത്രവുമല്ല ഓറഞ്ചിലെ ഫോളിക് ആസിഡിൻ്റെ അംശവും താരതമ്യേന കൂടുതലാണ്. ഗര്ഭപിണ്ഡത്തിലെ വൈകല്യങ്ങൾ തടയാനും തലച്ചോറിലെയും നട്ടെല്ലിലെയും പ്രശ്നങ്ങൾ തടയാനും ഫോളിക് ആസിഡ് സഹായിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു.

അഞ്ച്

ആപ്രിക്കോട്ടിൽ ഇരുമ്പും ചെമ്പും അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും വിളർച്ച തടയാനും സഹായിക്കും. ആപ്രിക്കോട്ടിൽ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നവജാതശിശുക്കളെ  വൈകല്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർ ആപ്രിക്കോട്ട് കഴിക്കുന്നത് കൂടുതൽ പാൽ ഉത്പാദിപ്പിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

അടുക്കളയിൽ പാത്രങ്ങൾ കഴുകി മടുത്തോ? ഇനി ബോറടിക്കില്ല; എളുപ്പത്തിൽ തീർക്കാം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!