ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ

By Web TeamFirst Published Jan 18, 2023, 3:57 PM IST
Highlights

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. 

രക്തത്തിൽ കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. നല്ല കൊളസ്ട്രോൾ (ഹെെ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ) , മോശം കൊളസ്ട്രോൾ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ).  

കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും ഇടയാക്കും. എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ചില ജീവിതശൈലി മാറ്റങ്ങൾ ചീത്ത കൊളസ്ട്രോൾ നിയന്ത്രിക്കാൻ എങ്ങനെ സഹായിക്കുമെന്നതിനെ കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്നീത് ബത്ര ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

ഒന്ന്...

പ്രധാനമായി റെഡ് മീറ്റിലും കൊഴുപ്പ് നിറഞ്ഞ പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന പൂരിത കൊഴുപ്പുകളുടെ ഉപഭോഗം കുറയ്ക്കാൻ ലവ്നീത് നിർദ്ദേശിക്കുന്നു. നമ്മുടെ ഭക്ഷണത്തിൽ നിന്ന് ട്രാൻസ് ഫാറ്റ് ഒഴിവാക്കാനും അവർ പറയുന്നു. ട്രാൻസ് ഫാറ്റുകൾ ചിലപ്പോൾ ഭക്ഷണ പാക്കറ്റുകളിൽ ഹൈഡ്രജനേറ്റഡ് വെജിറ്റബിൾ ഓയിൽ എന്ന് പട്ടികപ്പെടുത്തിയിട്ടുണ്ടാകാം. കൂടാതെ, ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അവർ പറയുന്നു. A2 പശുവിൻ നെയ്യ്, സാൽമൺ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ കാണപ്പെടുന്നു.

രണ്ട്...

നല്ല കൊളസ്ട്രോൾ നില മെച്ചപ്പെടുത്താൻ ദിവസവും വ്യായാമം ചെയ്യേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. 
വ്യായാമം ചെയ്യുന്നത് ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. ആഴ്ചയിൽ അഞ്ച് തവണ കുറഞ്ഞത് 30 മിനിറ്റ് നേരം വ്യായാമം ചെയ്യുക അല്ലെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണ 20 മിനിറ്റ് എയ്‌റോബിക് വ്യായാമം ചെയ്യുക.

മൂന്ന്...

പുകവലി ഉപേക്ഷിക്കുന്നതിലൂടെ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിനെ കുറയ്ക്കുന്നു. പുകവലി രക്തത്തിലെ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ ഉയർത്തുകയും എച്ച്ഡിഎൽ അല്ലെങ്കിൽ ആരോഗ്യകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ ഉയർന്ന കൊളസ്ട്രോളിന്റെ അളവ് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലേക്ക് നയിച്ചേക്കാം. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

നാല്...

അമിതവണ്ണവും ചീത്ത കൊളസ്‌ട്രോളിലേക്ക് നയിക്കുന്നു. അതിനാൽ, 5% മുതൽ 10% വരെ ഭാരം കുറയുന്നത് മോശം കൊളസ്ട്രോൾ അളവ് കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

അമിതമായ മദ്യപാനം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ മദ്യപാനം ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പഠനത്തിൽ, അമിതമായ മദ്യപാനം മൊത്തം കൊളസ്ട്രോളിന്റെയും 2 മുതൽ 8 മടങ്ങ് വരെ ഉയർന്ന അപകടസാധ്യതയിലേക്ക് നയിച്ചതായി മുമ്പ് നടത്തിയ ഒരു പഠനം പറയുന്നു.
 

click me!