Mental Stress : വിരസതയും തളര്‍ച്ചയും തോന്നുന്നുവോ?; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍

Web Desk   | others
Published : Mar 15, 2022, 06:57 PM IST
Mental Stress : വിരസതയും തളര്‍ച്ചയും തോന്നുന്നുവോ?; ചെയ്യാം ഈ അഞ്ച് കാര്യങ്ങള്‍

Synopsis

പ്രധാനമായും മാനസിക സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് മനസിനെ മാത്രമല്ല, ശരീരത്തെയും മോശമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ വിരസത, നിരാശ, വിഷാദം, തളര്‍ച്ച എന്നിങ്ങനെയുള്ള വിഷമതകളെല്ലാം നേരിടാം

മത്സരാധിഷ്ടിതമായ ഒരു ലോകത്തിലാണ് ( Competitive World ) നാമിന്ന് ജീവിക്കുന്നത്. ജോലിയാണെങ്കിലും വ്യക്തിപരമായ ജീവിതമാണെങ്കിലും മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ വേഗതയിലാണ് ഇന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതിന് അനുസരിച്ച് മനുഷ്യരിലും കാര്യമായ മാറ്റങ്ങള്‍ ( Changes in Living ) കാണപ്പെടുന്നു. 

പ്രധാനമായും മാനസിക സമ്മര്‍ദ്ദമാണ് ഇത്തരത്തില്‍ മനുഷ്യരെ പ്രതികൂലമായി ബാധിക്കുന്നത്. ഇത് മനസിനെ മാത്രമല്ല, ശരീരത്തെയും മോശമായി ബാധിക്കുന്നു. ഈ ഒരു സാഹചര്യത്തില്‍ വിരസത, നിരാശ, വിഷാദം, തളര്‍ച്ച എന്നിങ്ങനെയുള്ള വിഷമതകളെല്ലാം നേരിടാം. ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അതിജീവിക്കാന്‍ ചില പൊടിക്കൈകള്‍ നമുക്ക് പരിശീലിക്കാവുന്നതാണ്. അത്തരത്തിലുള്ള അഞ്ച് പൊടിക്കൈകളാണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഒരു കാരണവശാലും ഇങ്ങനെയുള്ള അനുഭവങ്ങളില്‍ കൂടി കടന്നുപോകുന്നവര്‍ ഉറക്കം മാറ്റിവയ്ക്കരുത്. എട്ട് മണിക്കൂറെങ്കിലും തുടര്‍ച്ചയായി, ആഴത്തിലുള്ള ഉറക്കം നേടാന്‍ പതിവായി ശ്രദ്ധിക്കുക. ഉറക്കം ഉറപ്പുവരുത്താന്‍ അതിന് സഹായകമാകുന്ന ഉപകരണങ്ങളും ഉപയോഗിക്കാം. ഉറക്കമില്ലായ്മ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശ്രമവും നടത്തുക. 

രണ്ട്...

സാമൂഹികമായി സജീവമായി നില്‍ക്കാന്‍ സാധിക്കാത്തവരുണ്ടായിരിക്കും നമുക്കിടയില്‍. 'ഇന്‍ട്രോവെര്‍ട്ടുകള്‍' എന്ന് വിളിക്കുന്നവര്‍. അത്തരക്കാര്‍ നിര്‍ബന്ധമായും സ്വകാര്യമായി സമയം ചെലവിടാന്‍ ശ്രദ്ധിക്കുക. ഒറ്റക്ക് ഇരുന്ന് ഇഷ്ടമുള്ള കാര്യങ്ങളെല്ലാം ചെയ്യാം. പാട്ട് കേള്‍ക്കുകയോ, നടക്കുകയോ, സിനിമ കാണുകയോ എന്തുമാകാം. 

മൂന്ന്...

സമ്മര്‍ദ്ദങ്ങളകറ്റാനുള്ള ഉപാധികള്‍ തേടാം. ഇത് ഓരോ വ്യക്തിയെയും അനുസരിച്ച് മാറിമറിഞ്ഞിരിക്കാം. യോഗ, വ്യായാമം, നടത്തം എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം 'സ്‌ട്രെസ്' അകറ്റാന്‍ സഹായകമാണ്.

നാല്...

ജോലിക്ക് പുറമെ മറ്റെന്തെങ്കിലും കാര്യങ്ങളില്‍ കൂടി വ്യാപൃതരാകാം. സ്വന്തം അഭിരുചിക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചിത്രരചന, എഴുത്ത്, വായന, ഉദ്യാന പരിപാലനം,, സംഗീതാഭ്യാസം, നൃത്താഭ്യാസം തുടങ്ങി എന്തുമാകാം ഇത്. 

അഞ്ച്...

യാത്ര പോകുന്നതും വിരസതയും മടുപ്പും മാറ്റാന്‍ ഏറെ സഹായകമാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെറുതോ വലുതോ ആയ യാത്രകള്‍ ഇടയ്ക്ക് ചെയ്യാം. തനിച്ച് യാത്ര ചെയ്യുന്നത് ഇഷ്ടമാണെങ്കില്‍ അങ്ങനെയും ആകാം. എന്തായാലും യാത്രകള്‍ക്ക് നമ്മുടെ മാനസികാവസ്ഥ മാറ്റിയെടുക്കുന്നതില്‍ വലിയ പങ്കുണ്ട്.

Also Read:- വൈകീട്ട് കാപ്പിയാണോ പതിവ്? എങ്കിലറിയാം രസകരമായ ചില വിവരങ്ങള്‍...

'ആംഗ്സൈറ്റി'യും 'സ്ട്രെസ്'ഉം കുറയ്ക്കാന്‍ ഇതാ ചില പരീക്ഷണങ്ങള്‍; ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മനസിന്റെ ആരോഗ്യവും. എന്നാല്‍ പലപ്പോഴും മാനസികാരോഗ്യത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയിലാണെങ്കില്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരുപക്ഷേ, വിഷാദരോഗത്തെക്കാള്‍ പ്രയാസകരമാണ് ഉത്കണ്ഠയെ കൈകാര്യം ചെയ്യാന്‍ എന്നാണ് മിക്കവരും പരാതിപ്പെടാറ്. വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദ്ദമാണ് അധിക സാഹചര്യങ്ങളിലും ഇത്തരത്തില്‍ 'ആംഗ്സൈറ്റി'യിലേക്ക് നമ്മെ നയിക്കുന്നത്... Read More...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ