പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഇതാ അഞ്ച് മാർ​ഗങ്ങൾ

By Web TeamFirst Published Mar 26, 2021, 7:39 PM IST
Highlights

ഏത് പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം.അമിതവണ്ണം, തെറ്റായ ജീവിതശൈലി, ഉയർന്ന രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവയെല്ലാം പ്രമേഹം പിടിപെടുന്നതിന് ചില കാരണങ്ങളാണ്. 

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയ്ക്കാണ് പ്രമേഹം എന്ന് പറയുന്നത്. പ്രധാനമായും ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹം ഉണ്ട്. ടൈപ്പ് 1 പ്രമേഹം, പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്ത അവസ്ഥയാണ്. ഇൻസുലിന്റെ ഉൽപ്പാദനം തകരാറിലാകുന്നു. കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ടൈപ്പ് 1 പ്രമേഹം സാധാരണയായി കാണുന്നത്. 

ഏത് പ്രായക്കാരെയും ബാധിക്കുന്ന വളരെ സാധാരണമായ ഒന്നാണ് ടൈപ്പ് 2 പ്രമേഹം.അമിതവണ്ണം, തെറ്റായ ജീവിതശൈലി, ഉയർന്ന രക്തസമ്മർദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവയെല്ലാം പ്രമേഹം പിടിപെടുന്നതിന് ചില കാരണങ്ങളാണ്. പ്രമേഹം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾ...

ഒന്ന്...

കാർബ് ഉപഭോഗം കുറയ്ക്കണമെന്നാണ് ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യം. പ്രമേഹ സാധ്യതയെ ചെറുക്കുന്നതിന്  പഞ്ചസാരയുടെ ഉപഭോഗം നിയന്ത്രിക്കണമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. 

രണ്ട്...

പ്ലേറ്റിന്റെ പകുതി പച്ചക്കറികളും നാലിലൊന്ന് കാർബണുകളും നാലിലൊന്ന് പ്രോട്ടീനും ഉൾപ്പെടുത്തണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ആരോഗ്യകരമായ ഭാരം നിലനിർത്താനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും. പച്ചക്കറികളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, ഉയർന്ന ഫൈബർ ഡയറ്റ് പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.

മൂന്ന്...

പ്രോട്ടീൻ ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും. പയർവർഗ്ഗങ്ങൾ, സോയ, പരിപ്പ്, ബീൻസ് തുടങ്ങിയവ പ്രോട്ടീൻ നിറഞ്ഞ ഭക്ഷണങ്ങളാണ്.

നാല്...

കൃത്യമായ വ്യായാമം ആരോഗ്യകരമായ ഭാരം നിലനിർത്താനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കും. ഇത്  രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും. പതിവായി വ്യായാമം ചെയ്യുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്  നിരവധി ​ഗുണങ്ങൾ നൽകുന്നു.

അഞ്ച്...

സമ്മർദ്ദം ഒന്നിൽ കൂടുതൽ രീതിയിൽ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാൻ യോ​ഗ ശീലമാക്കുക.

ഈ പഴം കഴിക്കൂ; വണ്ണം കുറയ്ക്കാൻ സഹായിക്കും

click me!