'ഓയിൽ സ്കിൻ' കെയർ ടിപ്സ്; അറിയാം എട്ട് കാര്യങ്ങൾ

By Web TeamFirst Published Mar 25, 2021, 2:09 PM IST
Highlights

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. 

എണ്ണമയമുള്ള ചർമ്മം ഉണ്ടാകാനുള്ള പ്രധാന കാരണം ജനിതകവും ഹോർമോണുകളുമായെല്ലാം ബന്ധപ്പെട്ടിരിക്കുന്നു. ചർമ്മത്തിൽ എണ്ണ ഉത്പാദിപ്പിക്കുന്ന സെബേഷ്യസ് ഗ്രന്ഥികൾക്ക് പ്രായമാകുന്തോറും ചർമ്മത്തിന്റെ പാളികളിൽ എണ്ണ ഉൽപാദനം കൂടും.

അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന എണ്ണമയം സുഷിരങ്ങളിൽ അടിഞ്ഞുകൂടുകയും ചർമ്മത്തിലെ നിർജീവ കോശങ്ങളുമായും ബാക്ടീരിയകളുമായും ചേർന്ന് മുഖക്കുരുവിനും ബ്ലാക്ക്ഹെഡ്സിനുമെല്ലാം കാരണമാവുകയും ചെയ്യുന്നു. ഓയിൽ സ്കിനിനെ സംരക്ഷിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ചർമ്മത്തിൽ രാസപദാർത്ഥ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ചർമ്മ പ്രശ്‌നങ്ങളെ കൂടുതൽ വഷളാക്കുന്നതിന് കാരണമാകും. 

 

 

രണ്ട്...

ചർമ്മത്തിലെ അധിക എണ്ണയെ അകറ്റുന്നതിന് മുഖം ഇടയ്ക്കിടെ കഴുകി വൃത്തിയാക്കുക. മുഖത്ത് അടിഞ്ഞു കൂടുന്ന അമിത അഴുക്കും എണ്ണയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേയ്ക്ക് നയിചേക്കാം . 

മൂന്ന്...

മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനായി മുഖം ദിവസേന അഞ്ചോ ആറോ തവണ കഴുകുക. 

നാല്...

ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ ഒരു സെറം ഉപയോഗിക്കുന്നത് ശീലമാക്കുക. ചർമ്മത്തിൽ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാനായി ദിവസവും ഒരു സെറം ഉപയോഗിക്കുന്നത് നല്ലതാണ്.

അഞ്ച്...

മോയ്‌സ്ചുറൈസർ പതിവായി പുരട്ടാൻ ശ്രമിക്കുക. മുഖത്ത് വെയിലേറ്റുള്ള പാടുകൾ മാറാനും ചർമ്മത്തിലെ അധിക എണ്ണയെ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കും.

ആറ്...

രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് പൂർണ്ണമായും തുടച്ചു മാറ്റുക. മേക്കപ്പ് നീക്കം ചെയ്യാതെ അതേപടി കിടന്നുറങ്ങുന്നത് ചർമ്മസുഷിരങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിന് കാരണമാകും. 

 

 

ഏഴ്...

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഏതെങ്കിലുമൊരു ഫേസ് പാക്ക് ഉപയോ​ഗിക്കുക. മുട്ടയുടെ വെള്ളയും അൽപം തെെരും ചേർത്ത് മുഖത്തിടുന്നത് എണ്ണമയം അകറ്റാൻ ഏറെ നല്ലതാണ്. 

എട്ട്...

സംസ്കരിച്ച ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുക. കാരണം, ഇത് ചർമ്മത്തിൽ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ആരോ​ഗ്യകരമായ ഭക്ഷണശീലം പിന്തുടരുന്നത് ചർമ്മത്തിന് മാത്രമല്ല, ​​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

click me!