അമിതഭാരം കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Published : Feb 24, 2023, 04:06 PM ISTUpdated : Feb 24, 2023, 04:24 PM IST
അമിതഭാരം കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Synopsis

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടുന്നതിന് പ്രധാനകാരണമാണ് അമിതവണ്ണം. സാധാരണയായി, ഭാരമുള്ള ആളുകൾക്ക് അവരുടെ ശരീരത്തിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. അവർക്ക് ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കൂടുതലാണ്.

പൊണ്ണത്തടി അല്ലെങ്കിൽ അമിതഭാരം പലരേയും അലട്ടുന്ന ആരോ​ഗ്യപ്രശ്നമാണ്. തെറ്റായ ജീവിതശൈലിയാണ് പൊണ്മത്തടിയ്ക്ക് പിന്നിലെ പ്രധാനപ്പെട്ട ഒരു കാരണമെന്ന് പറയുന്നത്. ഉദാസീനമായ ജീവിതശൈലി നയിക്കുന്നതും ജങ്ക് ഫുഡ് കഴിക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കും.

പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ചിലതരം അർബുദം തുടങ്ങിയ രോ​ഗങ്ങൾ പിടിപെടുന്നതിന് പ്രധാനകാരണമാണ് അമിതവണ്ണം. സാധാരണയായി, ഭാരമുള്ള ആളുകൾക്ക് അവരുടെ ശരീരത്തിൽ അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. അവർക്ക് ജീവിതശൈലി രോഗങ്ങളുടെ അപകടസാധ്യത കൂടുതലാണ്.

' ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നത്, തെറ്റായ ജീവിതശൈലി എന്നിവ കാരണം പൊണ്ണത്തടി വർധിച്ചുവരികയാണ്. പ്രമേഹം, രക്തസമ്മർദ്ദം, കരൾ രോഗങ്ങൾ, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വിവിധ ക്യാൻസറുകൾ എന്നിവയ്ക്കും കാരണമാകും. അത് കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്...' - സികെ ബിർള ഹോസ്പിറ്റലിലെ ഡിപ്പാർട്ട്‌മെന്റ് ലീഡ് കൺസൾട്ടന്റ് ഡോ. അനുകൽപ് പ്രകാശ് പറയുന്നു. 

അമിതഭാരം കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...

ഒന്ന്...

മോശം കൊഴുപ്പുള്ളതും വറുത്തതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. വെണ്ണ, ചീസ് തുടങ്ങിയ പരിമിതമായ അളവിൽ കൂടുതൽ 'നല്ല' കൊഴുപ്പ് ഉൾപ്പെടുത്തുക. സംസ്കരിച്ച മധുരപലഹാരങ്ങൾ, ശർക്കര, പഞ്ചസാര തുടങ്ങിയ സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങൾ കുറച്ച് കഴിക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. ഉയർന്ന നാരുകളുള്ള ഭക്ഷണക്രമം വയർ നിറയാനും കലോറി കുറയ്ക്കാനും സഹായിക്കും.

രണ്ട്...

വ്യായാമം ശരീരഭാരം കുറയ്ക്കുന്നതിന് ഫലപ്ര​ദമായ മാർ​ഗമാണ്. എന്നാൽ ലിഫ്റ്റിന് പകരം പടികൾ കയറുന്നതും , ഫോണിൽ സംസാരിക്കുമ്പോൾ നടക്കുക എന്നിവ ദൈനംദിന ജീവിത ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട സജീവമായ ജീവിതശൈലി ശീലങ്ങളാണ്.

മൂന്ന്...

പച്ചക്കറികൾ, പഴങ്ങൾ, കിഡ്‌നി ബീൻസ്, ചെറുപയർ എന്നിവ പോലുള്ള ഗ്ലൈസെമിക് ഇൻഡക്‌സ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടത്തരം ഗ്ലൈസെമിക് ഇൻഡക്‌സ് ഭക്ഷണങ്ങളിൽ സ്വീറ്റ് കോൺ, ഏത്തപ്പഴം, അസംസ്‌കൃത പൈനാപ്പിൾ, ഉണക്കമുന്തിരി, ചെറി, ഓട്‌സ് എന്നിവ ഉൾപ്പെടുന്നു.

നാല്...

സോഡ, സ്‌പോർട്‌സ് ഡ്രിങ്ക്‌സ് തുടങ്ങിയ പഞ്ചസാര മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക. മധുര പാനീയങ്ങൾ വിവിധ ജീവിതശെെലി രോ​ഗങ്ങൾക്ക് കാരണമാകും.

അഞ്ച്...

സമ്മർദ്ദം വിവിധ രോ​ഗങ്ങൾക്ക് കാരണമാകും, ധ്യാനം, യോഗ, സംഗീതം, നൃത്തം എന്നിവ സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു. നമ്മുടെ ഉറക്ക ശീലങ്ങൾ മെച്ചപ്പെടുത്താനും നേരത്തെ ഉറങ്ങാനും ശ്രമിക്കണം. 8 മണിക്കൂർ നല്ല ഉറക്കം ഉറപ്പാക്കുക. ഇത് സമ്മർദ്ദവും അമിതവണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു.

കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോ​ഗ്യപ്രശ്നങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലുകളെ ബലമുള്ളതാക്കാൻ കഴിക്കേണ്ട കാത്സ്യം അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന 8 ഭക്ഷണങ്ങൾ