World Kidney Cancer Day 2023 : കിഡ്‌നി കാൻസർ സാധ്യത കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Published : Jun 15, 2023, 09:07 PM ISTUpdated : Jun 15, 2023, 09:14 PM IST
World Kidney Cancer Day 2023 :  കിഡ്‌നി കാൻസർ സാധ്യത കുറയ്ക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

Synopsis

കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കിഡ്നിയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണ് കിഡ്നി ക്യാൻസർ, റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.

ജൂൺ 15 ലോക വൃക്ക കാൻസർ ദിനം. കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു.

കിഡ്‌നി കാൻസർ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സാ മാർഗങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. കിഡ്നിയിൽ നിന്ന് ഉത്ഭവിക്കുന്ന ഒരു തരം ക്യാൻസറാണ് കിഡ്നി ക്യാൻസർ, റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. വൃക്ക കാൻസർ ഉണ്ടാകുന്നത് തടയാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഒന്ന്...

അമിതവണ്ണം കിഡ്‌നി കാൻസറിനുള്ള ഒരു അപകട ഘടകമാണ്. അതിനാൽ, പതിവ് വ്യായാമം ചെയ്യുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.  ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. പതിവ് ശാരീരിക പ്രവർത്തനങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുന്നു.

രണ്ട്...

കിഡ്‌നി കാൻസർ സാധ്യത കുറയ്ക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾക്ക് ഊന്നൽ നൽകുക. മുട്ടയുടെ വെള്ളയും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മൈക്രോ ന്യൂട്രിയന്റുകൾ ആവശ്യത്തിന് കഴിക്കുന്നത് ഉറപ്പാക്കുക. ചുവന്ന മാംസത്തിന്റെ ഉപയോഗം കുറയ്ക്കുകയും പുകയില ഒഴിവാക്കുകയും ചെയ്യേണ്ടത് നിർണായകമാണ്. കാരണം ഈ ഘടകങ്ങൾ വൃക്ക ക്യാൻസർ അപകടസാധ്യതയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു.

മൂന്ന്...

അമിതമായ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് നിങ്ങൾക്ക് രക്താതിമർദ്ദമോ വൃക്കരോഗമോ ഉണ്ടെങ്കിൽ. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിലും ഉപ്പ് ഉപഭോഗം നിയന്ത്രിക്കുന്നത് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

നാല്...

പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നത് ദീർഘകാല വൃക്കകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ വ്യക്തികൾക്ക് വൃക്ക കാൻസർ ഉൾപ്പെടെയുള്ള വൃക്കസംബന്ധമായ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

അഞ്ച്...

വേദനസംഹാരികൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക, കാരണം ചില മരുന്നുകൾ അണിതമായി ഉപയോഗിച്ചാൽ വൃക്ക തകരാറിലാകും. ഡോക്ടറുടെ നിർദേശം പ്രകാരം മാത്രം മരുന്ന് കഴിക്കുക. കിഡ്‌നി കാൻസറിന് നേരത്തെയുള്ള കണ്ടെത്തൽ നിർണായകമാണ്. 50 വയസ്സിനു ശേഷം വയറിലെ അൾട്രാസൗണ്ട് ഉൾപ്പെടെയുള്ള പതിവ് പരിശോധനകൾ ശുപാർശ ചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, പോഷകസമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുക, പുകയില ഉപയോഗം പോലുള്ള അപകടസാധ്യത ഘടകങ്ങൾ ഒഴിവാക്കുക എന്നിവയിലൂടെ വൃക്ക കാൻസറിനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും.

Read more വൃക്കയിലെ കാൻസർ ; ഈ നാല് ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

 

PREV
click me!

Recommended Stories

അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ
ആസ്റ്റർ മിറക്കിൾ "താരാട്ട് സീസൺ 04" സംഘടിപ്പിച്ചു; ഡോക്ടറെ കാണാനെത്തി രക്ഷിതാക്കളും മക്കളും