
കൊവിഡിന്റെ ഭീതിയിലാണ് രാജ്യം. കൊവിഡ് പിടിപെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് പോസിറ്റീവ് ആയാല്‍ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് ഓരോരുത്തര്‍ക്കും വ്യക്തമായ ദാരണ ഉണ്ടാകേണ്ടതുണ്ട്.
കൊവിഡ് പോസിറ്റീവായാൽ ശ്രദ്ധിക്കേണ്ടതും അത് പോലെ ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.
ഒന്ന്...
കൊവിഡ് ബാധിച്ച ഒരാൾ ആദ്യമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഉറക്കം. ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങുക. നന്നായി ഉറങ്ങുമ്പോൾ ശരീരം സൈറ്റോകൈനുകൾ പുറത്തുവിടുന്നു. അണുബാധയും മറ്റ് അസുഖങ്ങളും ചെറുക്കാൻ സൈറ്റോകൈനുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകൾ സഹായിക്കുന്നു.
രണ്ട്...
കൊവിഡ് പോസിറ്റീവായ ഒരാൾ കഴിക്കേണ്ടത് സമീകൃതാഹാരമാണ്. അതായത്, കാർബോഹൈഡ്രേറ്റ് 65 ശതമാനം, അന്നജം 15 ശതമാനം, പ്രോട്ടീൻ 20 ശതമാനം, ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയാണ് കഴിക്കേണ്ടത്. രോഗപ്രതിരോധവ്യവസ്ഥ ശക്തമാക്കുന്നതിന് മികച്ചതാണ് സമീകൃതാഹാരം.
മൂന്ന്...
മൂന്നാമതായി പഴവർഗങ്ങളും പച്ചക്കറികളും പരമാവധി ഉൾപ്പെടുത്തുക എന്നുള്ളതാണ്. ഓറഞ്ച്, നെല്ലിക്ക, പപ്പായ, പേരയ്ക്ക ഇവയെല്ലാം വെെറ്റമിൻ സി അടങ്ങിയതാണ്. മാത്രമല്ല പാൽ, മുട്ട, കാരറ്റ്, ഇലക്കറികൾ ഇവ കഴിക്കുന്നത് പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
നാല്...
ധാരാളം വെള്ളം കുടിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഒരു ദിവസം കുറഞ്ഞത് മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നത് മൂത്രത്തിലൂടെ വെെറസ് പുറത്ത് പോകാൻ സഹായിക്കും.
അഞ്ച്...
ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. അത് മൂന്ന് തവണയായി പത്ത് മിനുട്ട് കണക്കാക്കി ചെയ്താലും മതിയാകും. ഇത് ക്ഷീണം കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും.
ഒഴിവാക്കേണ്ട ചിലത്...
1. മദ്യം
2. പുകവലി
3. ജങ്ക് ഫുഡ്
4. മധുരപാനീയങ്ങൾ
5. മാനസിക സമ്മർദ്ദം
💉🏡കോവിഡ് രോഗികൾ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മറ്റു പ്രധാനപ്പെട്ട കാര്യങ്ങളും ഈ വിഡിയോകളിൽ ഉണ്ട്.. ഷെയർ ചെയ്തു...
Posted by Dr D Better Life on Tuesday, 27 April 2021
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam