മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം

Published : Dec 23, 2025, 02:58 PM IST
flax seed

Synopsis

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ളാക്സ് സീഡുകളിൽ കാണപ്പെടുന്ന ഗുണകരമായ സസ്യ സംയുക്തങ്ങളാണ് ലിഗ്നാനുകൾ. കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. flaxseed gel For hair growth and reduce dandruff

പ്രോട്ടീൻ, നാരുകൾ, ഒമേഗ-3 എന്നിവയുൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ ഫ്ളാക്സ് സീഡ് മുടിയെ കൂടുകൽ കരുത്തുള്ളതാക്കുന്നു. മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഫ്ളാക്സ് സീഡ് സഹായകമാണ്. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഫ്ളാക്സ സീഡ് മുടി കൊഴിച്ചിൽ തടയുക ചെയ്യുന്നു. തലയോട്ടിയിലെ വീക്കം കുറയ്ക്കുന്നതിനും അവ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ളാക്സ് സീഡുകളിൽ കാണപ്പെടുന്ന ഗുണകരമായ സസ്യ സംയുക്തങ്ങളാണ് ലിഗ്നാനുകൾ. കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ അവ സഹായിക്കുന്നു. ഇത് ആരോഗ്യകരമായ തലയോട്ടിക്കും മുടിക്കും കാരണമാകുന്നു. മുടി പ്രധാനമായും കെരാറ്റിൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഒരു തരം പ്രോട്ടീൻ ആണ്.

മുടിയുടെ ബലത്തിനും പ്രതിരോധശേഷിക്കും കാരണമാകുന്ന പ്രോട്ടീൻ ധാരാളം ഫ്ളാക്സിൽ അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകളിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, ബി വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടിയുടെ ആരോഗ്യം നിലനിർത്തുന്നതിന് നിർണായകമാണ്. വിറ്റാമിൻ ഇ തലയോട്ടിയിലേക്കുള്ള രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് കുറച്ച് നേരം വെള്ളത്തിൽ കുതിക്കാൻ വയ്ക്കുക. ശേഷം ആ വെള്ളം കൊണ്ട് തല നന്നായി കഴുകുക.‌

മറ്റൊന്ന് അൽപം ഫ്ളാക്സ് സീഡ് കുതിർത്ത വെള്ളത്തിൽ തൈര്, കറ്റാർ വാഴ ജെൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് നേരം ഈ പാക്ക് തലയിലിടുക. ഈ മാസ്ക് മുടിയിലും തലയോട്ടിയിലും പുരട്ടി 15-20 മിനിറ്റ് നേരം വച്ച ശേഷം കഴുകിക്കളയുക.

ഫ്ളാക്സ് സീഡ് ഓയിലും മുടിയ്ക്ക് നല്ലതാണ്. ഇത് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആരോഗ്യകരമായ ജീവിതത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍
പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?