Fever in Children : കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Published : Jun 30, 2022, 09:45 AM ISTUpdated : Jun 30, 2022, 09:56 AM IST
Fever in Children :  കുട്ടികള്‍ക്കിടയില്‍ പനി പടരുന്നു; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Synopsis

കൊവിഡിന് ശേഷവുമുള്ള കുട്ടികളുടെ ആരോഗ്യത്തെയും നാം കരുതലോടെ കണ്ടേ മതിയാകൂ. ഈ കൊവിഡ് കാലത്ത് കുഞ്ഞിന് ഒരു ചെറിയ ചൂട് കണ്ടാൽ പോലും ഭയമാണ്. കൊവിഡ് ആകുമോ? ഡോക്ടറെ കാണണോ? പനി ടെസ്റ്റ് ചെയ്യണോ? കുട്ടിയ്ക്ക് പനിവന്നാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി (Fever in Children) പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. 

പനി വിട്ടുമാറിയായാലും ചുമയും ക്ഷീണവും വിട്ടു മാറാത്തതിനാൽ നാലോ അ‍‍‍ഞ്ചോ ദിവസം കുട്ടികൾക്ക് സ്കൂളിലെത്താൻ കഴിയുന്നില്ല. പനി പൂർണമായും മാറാതെ സ്കൂളിലേക്ക് വരേണ്ടതില്ലെന്നാണ് അധ്യാപകരും നിർദേശിക്കുന്നത്. എല്ലാ കുട്ടികളും വാക്സീൻ എടുത്തിരിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സ്കൂൾ അധികൃതർ നിഷ്കർഷിച്ചിട്ടുണ്ട്. പനി വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ നിലപാട്. 

കൊവിഡ് കാലത്തെ പനി...

കൊവിഡിന് ശേഷവുമുള്ള കുട്ടികളുടെ ആരോഗ്യത്തെയും നാം കരുതലോടെ കണ്ടേ മതിയാകൂ. ഈ കൊവിഡ് കാലത്ത് കുഞ്ഞിന് ഒരു ചെറിയ ചൂട് കണ്ടാൽ പോലും ഭയമാണ്. കൊവിഡ് ആകുമോ? ഡോക്ടറെ കാണണോ? പനി ടെസ്റ്റ് ചെയ്യണോ? കുട്ടിയ്ക്ക് പനി വന്നാൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്...

Read more  തക്കാളിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ പ്രതിരോധിക്കാം?

ഒന്ന്...

കുട്ടിക്ക് പനി ഉണ്ടെങ്കിൽ, ആദ്യം ഒരു തെർമോമീറ്റർ ഉപയോഗിച്ച് കുട്ടിയുടെശരീര താപനില അളക്കുക. താപനില വർദ്ധിച്ചോ ഇല്ലയോ എന്നറിയാൻ ഇത് സഹായിക്കും. ഇതിനായി നിങ്ങൾക്ക് ഒരു മാനുവൽ അല്ലെങ്കിൽ ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിക്കാം. 

രണ്ട്...

പനിയുടെ പാരസെറ്റമോൾ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം പനി മാറും വരെ നൽകുക. പനി വിട്ടുമാറാതെ നിൽക്കുകയാണെങ്കിൽ രക്തപരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം ചെയ്യുക. കുട്ടിക്ക് ചെറിയ പനി ഉണ്ടെങ്കിൽ നിർബന്ധിച്ച് ഭക്ഷണം നൽകരുത്. കുഞ്ഞിനെ നിർജ്ജലീകരണം വരാതെ ഇരിക്കുവാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ORS, പാൽ മുതലായവ നൽകുക. എളുപ്പത്തിൽ ദഹിക്കുന്ന ആവിയിൽ പുഴുങ്ങിയ ഭക്ഷണം ഉത്തമം. 

മൂന്ന്...

കുട്ടിയുടെ താപനില തുടർച്ചയായി വർദ്ധിക്കുകയാണെങ്കിൽ നിങ്ങൾ ഉടൻ തന്നെ ഡോക്ടറെ വിളിക്കുകയോ അടുത്തുള്ള ക്ലിനിക്കിൽ പോയി പരിശോധന നടത്തുകയോ ചെയ്യണം.

നാല്...

ചിലപ്പോൾ വസ്ത്രങ്ങളുടെ ചൂട് കാരണം താപനില സാധാരണയേക്കാൾ ഉയർന്നതായി തോന്നുന്നു. അത്തരമൊരു സാഹചര്യത്തിൽ, കൈകാലുകൾ കഴുകുക, കുട്ടിക്ക് മൃദുവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക.

അഞ്ച്...

മരുന്ന് നൽകിയതിന് ശേഷവും കുട്ടിക്ക് കടുത്ത പനി ഉണ്ടെങ്കിൽ ചെറുചൂട് വെള്ളം എടുത്ത് അതിൽ ഒരു ടവൽ മുക്കി പിഴിഞ്ഞെടുക്കുക. തുണികൊണ്ട് കുട്ടിയുടെ ശരീരം നന്നായി തുടയ്ക്കുക.

ആറ്... 

കുട്ടിയുടെ പനി മാറ്റാൻ പല മാതാപിതാക്കളും ഫാനും എസിയും ഓഫാക്കി കുട്ടിയ്ക്ക് കട്ടിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്നു. അത് ചെയ്യരുത്. നിങ്ങൾ അവരുടെ സുഖസൗകര്യങ്ങൾ ശ്രദ്ധിക്കുകയും അവരെ സുഖമായി ഉറങ്ങാൻ സഹായിക്കുകയും ചെയ്യുക.

Read more  തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം