
അൽപം കയ്ക്കുമെങ്കിലും ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്ന് തന്നൊണ് ഉലുവ. ഉലുവ ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരേ പോലെ ഗുണകരമാണ്. ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം ആ വെള്ളം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് 2015-ൽ ഇന്റർനാഷണൽ ജേണൽ ഫോർ വൈറ്റമിൻ ആൻഡ് ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിവുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാനും ഉലുവ വെള്ളത്തിന് സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.
Read more ഈ വെെറ്റമിന്റെ കുറവ് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കും
ഭക്ഷണത്തിലൂടെയെത്തുന്ന വിഷാശങ്ങളെ പുറന്തള്ളാൻ ഉലുവയ്ക്ക് കഴിവുണ്ട്. ഇത് നല്ല ദഹനം നൽകുകയും, മലബന്ധം ഒഴിവാക്കുകയും ചെയ്യും. അതിനാൽ അസിഡിറ്റി മൂലമുണ്ടാകുന്ന നെഞ്ചെരിച്ചിൽ തടയാനും ഭക്ഷണത്തിൽ ഒരു സ്പൂൺ ഉലുവ ചേർക്കുന്നത് സഹായിക്കും.
നല്ല തിളങ്ങുന്ന ചർമം ആഗ്രഹിക്കുന്നവർക്കും ഉലുവ അനുഗ്രഹമാണ്. ശരീരത്തിലെ വിഷാംശം നീക്കി ദഹനത്തെ സഹായിക്കുന്ന ഉലുവ ചർമത്തിന്റെയും ആരോഗ്യം കാക്കുന്നു. വൈറ്റമിൻ കെ, വൈറ്റമിൻ സി എന്നിവ അടങ്ങിയ ഉലുവ ചർമത്തിലെ തിണർപ്പുകളും കറുത്ത പാടുകളും മാറാൻ സഹായിക്കും. ഉലുവയിൽ അടങ്ങിയിരിക്കുന്ന സ്വഭാവിക ഫൈബർ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും. ഉലുവയിൽ കാണപ്പെടുന്ന 'ഗാലക്റ്റോമന്നൻ' എന്ന ഘടകമാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
Read more തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യത്തിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങൾ