food poison : ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍; ഭക്ഷ്യവിഷബാധ തടയാന്‍ എന്ത് ചെയ്യാം

Published : Jun 06, 2022, 10:10 AM IST
food poison : ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍; ഭക്ഷ്യവിഷബാധ തടയാന്‍ എന്ത് ചെയ്യാം

Synopsis

ഭക്ഷ്യവിഷബാധ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. 

മോശം ഭക്ഷണം കഴിച്ച് ചിലപ്പോള്‍ നിങ്ങള്‍ ശാരീരിക പ്രശ്നം നേരിടാറില്ലെ. ഇടക്കിടക്ക് ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ. ഛർദ്ദി, വയറു വേദന എല്ലാം പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ടോ.ഈ അവസ്ഥയാണ് ഭക്ഷ്യ വിഷബാധ (food poison). ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ വന്നാല്‍ എന്ത് ചെയ്യണം എന്നതാണ് പ്രധാനകാര്യം.

മോശം വസ്തുക്കളാല്‍ തയ്യാറാക്കിയത്, പഴകിയത്, അല്ലെങ്കിൽ ചെറിയ അളവിൽ എന്തെങ്കിലും വിഷ വസ്തു അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. ഭക്ഷണം നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതും ഒരു തരത്തില്‍ ഭക്ഷ്യ വിഷബാധയില്‍ പെടും. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചിലര്‍ക്ക് ശരീരത്തിന് പറ്റാത്തത് എന്ന് പറയുന്ന അവസ്ഥയും ഒരു തരത്തില്‍ ഭക്ഷ്യവിഷബാധയാണ്. 

ഭക്ഷ്യവിഷബാധ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ഇത് ചിലപ്പോള്‍ ഒരു വിഭാഗത്തിന് കൂട്ടായി സംഭവിക്കാം. കേരളത്തിലെ സ്കൂളുകളില്‍ അടുത്തിടെ സംഭവിച്ചത് അതാണ്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഒരാൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്ന് 24 മണിക്കൂറില്‍ കഴിച്ച ഭക്ഷണം എന്തൊക്കെ എന്നതിലൂടെ കണ്ടെത്താം. 

ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ (food poison symptoms)

ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ഭക്ഷ്യവിഷബാധ ഏൽക്കുന്നവര്‍ക്ക് പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവറിന്റെ ഭാഗങ്ങളിൽ വേദന, തുടർച്ചയായ വയറിളക്കം എന്നിവ സംഭവിക്കാം. 

ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍

പാചകത്തിലെ ശ്രദ്ധയിലൂടെ ഭക്ഷ്യവിഷബാധ തടയാം. എന്നാല്‍ ചിലപ്പോള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഇത് സാധിക്കണം എന്നില്ല. ഇത്തരം അവസ്ഥകളില്‍ ഭക്ഷണം കഴിക്കുന്ന ഇടത്തിന്‍റെ ശുചിത്വം, ഗുണനിലവാരം എന്നിവ സ്വയം ബോധ്യപ്പെട്ടതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക. 

ഭക്ഷ്യ വിഷബാധയുടെ കാരണക്കാര്‍

ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യ വിഷബാധകളില്‍ പ്രധാന കാരണക്കാരന്‍ സാൽമൊണെല്ല ബാക്ടീരിയയാണ്.  മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്.  സലാഡുകൾ പോലുള്ള ഭക്ഷണങ്ങളിൽ ഉണ്ടാകാനിടയുള്ള ബാക്ടീരിയയാണ് ഇ കോളി (E. coli - Escherichia coli). തികച്ചും മാരകമായ രീതിയിൽ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന മറ്റ് ബാക്ടീരിയകളാണ് ക്യാമ്പിലോബോക്റ്റർ, സി. ബോട്ടുലിനം എന്നിവ.

നോർ‌വാക്ക് , നോറോവൈറസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വൈറസ് പ്രതിവർഷം 19 ദശലക്ഷത്തിലധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസുകളും ഭക്ഷണത്തിലൂടെ പകരാൻ സാധ്യതയുള്ളതാണ്.

പൊതുവെ കുറവാണെങ്കിലും ഇത് മാരകമായ ഒന്നാണ് പാരസെറ്റുകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധ. പാരസെറ്റുകൾ നമ്മുടെ ശരീരത്തിൽ വർഷങ്ങളോളം കണ്ടുപിടിക്കപ്പെടാത്ത ഒന്നായി തുടരാം. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ഇവ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!