ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണങ്ങൾ ഈ രീതിയിൽ തയ്യാറാക്കി കഴിക്കാം

Published : Feb 01, 2023, 01:24 PM ISTUpdated : Feb 01, 2023, 01:54 PM IST
ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ ഭക്ഷണങ്ങൾ ഈ രീതിയിൽ തയ്യാറാക്കി കഴിക്കാം

Synopsis

ദൈനംദിന ഭക്ഷണക്രമം എങ്ങനെ ആരോഗ്യകരവും പ്രോട്ടീൻ സമ്പുഷ്ടവുമാക്കാമെന്ന് നിങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ടാകും. നിങ്ങൾ കഴിക്കുന്ന ലഘുഭക്ഷണത്തിൽ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിനെ കുറിച്ച്  ഡയറ്റീഷ്യൻ പ്രീതി ഗുപ്ത പറയുന്നു.

ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീൻ. പേശി വളർത്താനോ ശരീരഭാരം കുറയ്ക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ദിനചര്യയിൽ പ്രോട്ടീൻ അടങ്ങിയ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കാര്യമായ സ്വാധീനം ചെലുത്തും. ശരിയായ അളവിൽ പ്രോട്ടീൻ ശരീരത്തിലെത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്.

ദൈനംദിന ഭക്ഷണക്രമം എങ്ങനെ ആരോഗ്യകരവും പ്രോട്ടീൻ സമ്പുഷ്ടവുമാക്കാമെന്ന് നിങ്ങൾ പലപ്പോഴും ചിന്തിക്കാറുണ്ടാകും. നിങ്ങൾ കഴിക്കുന്ന ലഘുഭക്ഷണത്തിൽ പ്രോട്ടീൻ വർദ്ധിപ്പിക്കുന്നതിന് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിവനെ കുറിച്ച്  ഡയറ്റീഷ്യൻ പ്രീതി ഗുപ്ത പറയുന്നു.

കട്ലറ്റ് പോലുള്ള സ്നാക്സുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് കൂടുതൽ നല്ലത്. അവ തയ്യാറാക്കുമ്പോൾ അൽപം നട്സോ വിത്തുകളോ കൂടി ചേർക്കാൻ ശ്രദ്ധിക്കുക. ഡാൻ പോലുള്ള പ്രോട്ടീനാൽ സമ്പന്നമാണ്. ഡാൽ സാലഡോ ചാറ്റോ ആയി കഴിക്കുന്നത് രുചികരവും അതേ സമയം പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കും.

പനീർ, സോയ ചങ്ക്‌സ്, കൂൺ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ വളരെ ആരോഗ്യകരമാണ്. നിങ്ങൾ പ്രോട്ടീൻ സമ്പുഷ്ടമായ ലഘുഭക്ഷണങ്ങൾക്കായി തിരയുകയാണെങ്കിൽ സോയ, പനീർ അല്ലെങ്കിൽ മഷ്റൂം എന്നിവ ചേർത്ത് ഭക്ഷണങ്ങൾ കഴിക്കുക. ഈ ഭക്ഷണ പദാർത്ഥങ്ങൾ ഉപയോഗിച്ച് ധാരാളം രുചികരമായ പരീക്ഷണങ്ങൾ നടത്താവുന്നതാണ്.

ഭക്ഷണത്തിൽ കൂടുതൽ മുട്ടകൾ ഉൾപ്പെടുത്താൻ ശ്രമിക്കുക. ഇത് പൂർണ്ണമായി വേവിച്ചതോ വ്യത്യസ്ത തരം ഓംലെറ്റുകളുടെ രൂപത്തിലോ കഴിക്കാവുന്നതാണ്. മുട്ട കൊണ്ടുള്ള വിഭവങ്ങളും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
ആവശ്യമായ എല്ലാ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ കോഴിയിലും മത്സ്യത്തിലും പ്രോട്ടീനുകൾ കൂടുതലാണ്. ചിക്കൻ ടിക്ക, ഗ്രിൽഡ് ഫിഷ്, കബാബ് തുടങ്ങിയ രുചികരമായ ഭക്ഷണങ്ങൾ കഴിക്കാം.

‘സ്മൂത്തി’യുടെ രൂപത്തിലും പ്രോട്ടീൻ ശരീരത്തിലെത്തുന്നതിന് സഹായിക്കുന്നു. പീനട്ട് ബട്ടർ, നട്‌സ് എന്നിവ ഇഷ്ടമുള്ള പഴം ചേർത്ത് പാലിനൊപ്പം കഴിക്കാവുന്നതാണ്. ബദാം അല്ലെങ്കിൽ സോയ മിൽക്ക് പോലെയുള്ള പാലിനൊപ്പം ചേർത്ത് പ്രോട്ടീനുകളാൽ സമ്പുഷ്ടമാക്കാൻ ശ്രമിക്കുക. 

വെള്ളരിക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങളിതാ...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം