ഫാറ്റി ലിവർ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ മികച്ചത്

Web Desk   | Asianet News
Published : Sep 11, 2021, 07:21 PM IST
ഫാറ്റി ലിവർ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ മികച്ചത്

Synopsis

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും വാൾനട്ട് മികച്ചതാണ്.

ഫാറ്റി ലിവർ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ആഹാരക്രമവും ജീവിതശൈലിയും കാരണം മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ വരാനുള്ള സാധ്യതയുണ്ട്. 
 പ്രമേഹം, രക്താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവയുള്ളവര്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  

വ്യായാമം, ആഹാര ക്രമീകരണം (കൊഴുപ്പുള്ളത് പരമാവധി നിയന്ത്രിക്കുക), ശരീരഭാരം കുറയ്ക്കുക എന്നിവയാണ് ഫാറ്റി ലിവർ തടയാനുള്ള പ്രധാന മാർ​ഗങ്ങൾ. ഫാറ്റി ലിവർ തടയാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഫാറ്റി ലിവർ വരാതിരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയാം...

വാള്‍നട്ട്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള വാള്‍നട്ട് കരളിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ കൂട്ടാനും വാൾനട്ട് മികച്ചതാണ്.

 

 

ഗ്രീന്‍ ടീ...

ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഗ്രീന്‍ ടീ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കരളിലെ കൊഴുപ്പ് അടിയുന്നത് തടയാനും ഗ്രീന്‍ ടീ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

ഓട്സ്...

ധാരാളം ഭക്ഷ്യനാരുകള്‍ അടങ്ങിയ ഓട്‌സ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയും.

 

 

അവോക്കാഡോ...

അവോക്കാഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യനാരുകള്‍ ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

മത്സ്യങ്ങൾ...

മത്തി, ചൂര, ട്യൂണ മുതലായ മീനുകള്‍ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇവ കരളിലെ കൊഴുപ്പ് നില ആരോഗ്യകരമാക്കാന്‍ സഹായിക്കും.

സിങ്ക് അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; ഗുണങ്ങള്‍ ഏറെയുണ്ട്


 

PREV
click me!

Recommended Stories

മുടി തഴച്ച് വളരാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ
നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ