Calcium Rich Foods : എല്ലുകളുടെ ബലത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ​ഭക്ഷണങ്ങൾ

Published : Jul 24, 2022, 11:01 PM IST
Calcium Rich Foods : എല്ലുകളുടെ ബലത്തിനായി കഴിക്കാം കാത്സ്യം അടങ്ങിയ ഈ ​ഭക്ഷണങ്ങൾ

Synopsis

ഒരു ദിവസം ഒരാള്‍ കുറഞ്ഞത് 1000 മില്ലിഗ്രാം കാല്‍സ്യം കഴിക്കണമെന്നാണ് കണക്ക്. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനും കാല്‍സ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. 

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ സന്ധി വേദന, നാഡീ സംബന്ധമായ രോഗങ്ങൾ, കൈകാലുകളിൽ തളർച്ച, നടുവേദന തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

ഒരു ദിവസം ഒരാൾ കുറഞ്ഞത് 1000 മില്ലിഗ്രാം കാൽസ്യം കഴിക്കണമെന്നാണ് കണക്ക്. പ്രായമാകുന്തോറും എല്ലുകളുടെ ശക്തിയും സാന്ദ്രതയും പലരിലും കുറഞ്ഞ് വരാറുണ്ട്. ഇതിനെ നേരിടാനും കാൽസ്യം സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരണമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

ഒന്ന്...

പ്രോട്ടീനിൻറെ ഏറ്റവും മികച്ച സ്രോതസ്സുകളിൽ ഒന്നാണ് യോഗർട്ട്. കുറഞ്ഞ കൊഴുപ്പുള്ള യോഗർട്ടിൽ ഉയർന്ന തോതിലുള്ള കാൽസ്യം അടങ്ങിയിരിക്കുന്നു. 

രണ്ട്...

എള്ള്, ചിയ പോലുള്ള വിത്തിനങ്ങൾ ശരീരത്തിന് വളരെ വേഗം ഊർജ്ജം പ്രദാനം ചെയ്യുന്നതാണ്. ഇവയിൽ കാൽസ്യം മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയിരിക്കുന്നു.

Read more ദിവസവും ഒരു പിടി നട്സ് കഴിക്കൂ, ​ഗുണം ഇതാണ്

മൂന്ന്...

നിരവധി പോഷകങ്ങൾ അടങ്ങിയ ഒന്നാണ് സോയാബീൻസ്. ശരീരത്തിന് കാത്സ്യം നൽകുന്ന ഒരു ആഹാരമാണ് സോയാബീൻസ് എന്ന് അധികമാർക്കും അറിയില്ല. 100 ഗ്രാം സോയാബീൻസിൽ നിന്നും 27 ശതമാനത്തോളം കാത്സ്യം ലഭിക്കുന്നു.

നാല്...

ഇലക്കറികളാണ് മറ്റൊരു ഭക്ഷണം. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇലക്കറികളിൽ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. അതിനാൽ ചീര, ബ്രൊക്കോളി, മുരിങ്ങ തുടങ്ങിയവ പതിവായി ഡയറ്റിൽ ഉൾപ്പെടുത്താം.

അഞ്ച്...

ബദാം പോലുളള നട്സിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബദാമിൽ ഏകദേശം 260 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും ഡയറ്റിൽ ഉൾപ്പെടുത്താം.

ആറ്...

കാത്സ്യം, ഇരുമ്പ്, വൈറ്റമിൻ എ, സി, മഗ്നീഷ്യം എന്നിവ മുരിങ്ങയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രാവിലെ വെറും വയറ്റിൽ 1 ടീസ്പൂൺ മുരിങ്ങയില പൊടിച്ച് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നു.

ഏഴ്...

വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നെല്ലിക്ക പൊടിച്ചോ അല്ലാതെയോ ജ്യൂസായോ കഴിക്കാം. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Read more അറിയാം പുതിനയിലയുടെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്

 

PREV
click me!

Recommended Stories

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
Health Tips: വിറ്റാമിൻ ബി12 അഭാവം; ഈ ലക്ഷണങ്ങളെ തിരിച്ചറിയുക