Cholesterol : ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ ശ്രദ്ധിക്കാം

By Web TeamFirst Published Jul 24, 2022, 5:11 PM IST
Highlights

കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും(HDL). നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 
 

ശരീരത്തിൽ കൊളസ്ട്രോൾ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും(HDL). നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ(HDL) സഹായിക്കുന്നു. എൽഡിഎൽ (LDL) കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു

ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന നല്ല കൊളസ്ട്രോൾ കരളിന്റെ പ്രവർത്തനത്തെ സഹായിക്കുന്നു, അതേസമയം ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്നു. അത് നല്ല കൊളസ്ട്രോൾ കരളിലേക്ക് നീക്കം ചെയ്യുകയും പിന്നീട് ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഈ 10 സൂപ്പർ ഫുഡുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും

ശരീരത്തിലെ ആരോഗ്യകരമായ കൊളസ്ട്രോൾ അളവ് നിലനിർത്തേണ്ടത് പ്രധാനമാണ്. ഭക്ഷണക്രമവും ജീവിതശൈലിയും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ ബാധിക്കുകയും ശരീരത്തിലെ അമിതമായ കൊളസ്‌ട്രോൾ ഹൃദ്രോഗങ്ങൾക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും ഇടയാക്കുകയും ചെയ്യും.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇതാ ചില ടിപ്സ്...

അമിതവണ്ണം: ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം അമിതവണ്ണമുള്ള ആളുകൾക്ക് ശരീരത്തിലെ ഉയർന്ന കൊളസ്ട്രോളുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ, ശരീരത്തിലെ അധിക കൊഴുപ്പ് എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.

വ്യായാമം: ശരീരത്തെ സജീവമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ വ്യായാമം വളരെ പ്രധാനമാണ്. എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാനും രക്തത്തിലെ എച്ച്ഡിഎലിന്റെ അളവ് മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുന്നു.

ഡയറ്റ്: സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. കാരണം, മാംസത്തിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കും. എന്നിരുന്നാലും, നാരുകൾ കൂടുതലുള്ള സസ്യാധിഷ്ഠിത ഭക്ഷണത്തിലേക്ക് മാറുന്നത് രക്തത്തിൽ നിന്ന് എൽഡിഎൽ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കും.

പുകയിലയും മദ്യവും: പുകവലിയും മദ്യപാനവും ഒഴിവാക്കുക. ഇവ രണ്ടും രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൂടാതെ, പുകയില രക്തക്കുഴലുകളുടെ ഭിത്തികളെ തകരാറിലാക്കും. ഇത് ഉയർന്ന ആരോഗ്യ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

ഫാറ്റി ലിവര്‍ തടയാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

 

click me!