പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ

Published : Aug 14, 2023, 12:22 PM IST
പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ

Synopsis

പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രധനമായി ശ്രദ്ധിക്കുക. പ്രമേഹരോ​ഗികൾ ഫെെബർ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായും പ്രമേഹ നിയന്ത്രണത്തിലും നാരുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.   

രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. നിരന്തരമായി മൂത്രം ഒഴിക്കാൻ തോന്നുക, ദാഹം, വിശപ്പ്, ക്ഷീണം, ശരീരഭാരം ക്രമാതീതമായി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ, കാഴ്ചയിൽ മങ്ങൽ, കാലിന്റെ വികാരം നഷ്ടപ്പെടുക, മുറിവുകൾ പതുക്കെ ഉണങ്ങുക എന്നിവയെല്ലാം ഇതിൻ്റെ പ്രധാന ലക്ഷണങ്ങളാണ്.

പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ പ്രധനമായി ശ്രദ്ധിക്കുക. പ്രമേഹരോ​ഗികൾ ഫെെബർ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായും പ്രമേഹ നിയന്ത്രണത്തിലും നാരുകൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. 

മലബന്ധം തടയുന്നതിനു പുറമേ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് മലവിസർജ്ജനം നിയന്ത്രിക്കുക, ആരോഗ്യകരമായ ഭാരം നിലനിർത്തുക, ഹൃദ്രോഗസാധ്യത കുറയ്ക്കുക, ചിലതരം ക്യാൻസറുകൾ എന്നിവ തടയുന്നതിന് ഫെെബർ സഹായിക്കുന്നു. നാരുകൾക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. പ്രമേഹമുള്ളവർ കഴിക്കേണ്ട ആറ് ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ബാർലി...

ബാർലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, സലാഡുകൾ എന്നിവയിൽ ബാർലി ഉൾപ്പെടുത്താവുന്നതാണ്. ഒരു ചെറിയ പാത്രത്തിൽ (20 ഗ്രാം 3.4 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ...

പ്രമേഹമുള്ളവരുടെ ഭക്ഷണത്തിൽ ചേർക്കേണ്ട ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ആപ്പിളിൽ നാരുകളുടെ അളവ് കൂടുതലാണ്. ഇതിന് ഡയറ്ററി ഫൈബർ ഉണ്ട്. കൂടാതെ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്.

പയർവർ​ഗങ്ങൾ...

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായതിനാൽ പ്രധാന ഭക്ഷണങ്ങളിലൊന്നായ പയർ പ്രമേഹരോ​ഗികൾക്ക് നല്ലതാണ്. 

ബദാം...

നാരുകളാൽ സമ്പുഷ്ടമായ അണ്ടിപ്പരിപ്പും ചിയ, ഫ്ളാക്സ്, എള്ള്, ബദാം, വാൽനട്ട് എന്നിവ  പ്രീ ഡയബറ്റിസും പ്രമേഹവും ഉള്ള വ്യക്തികൾക്ക് മികച്ചൊരു ഭക്ഷണമാണ്. അവ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് തടയുന്നു.

Read more  അറിഞ്ഞിരിക്കാം ഇഞ്ചിയുടെ ഈ ഗുണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം