Liver Health: കരളിനെ സംരക്ഷിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Nov 27, 2021, 9:14 AM IST
Highlights

ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാൽ കരളിനെ സംരക്ഷിക്കാം. ഓട്സ്, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയ ഇലക്കറികൾ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു. ധാരാളമായി വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും.

മറ്റ് അവയവങ്ങൾ പോലെ തന്നെ കരളിന്റെ (liver) സംരക്ഷണത്തിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണ്. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതിലും കരളിന് പ്രധാന പങ്കുണ്ട്. മഞ്ഞപ്പിത്തം, ഫാറ്റി ലിവർ ,ലിവർ സിറോസിസ് എന്നിവ കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്.

ആരോഗ്യകരമായ ഭക്ഷണവും ചിട്ടയായ ജീവിതരീതിയും ശീലിച്ചാൽ കരളിനെ സംരക്ഷിക്കാം. ഓട്സ്, ബ്രൊക്കോളി, കാബേജ്, ചീര തുടങ്ങിയ ഇലക്കറികൾ എന്നിവ കരളിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നു. ധാരാളമായി വെള്ളം കുടിക്കുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കും. കരളിന്റെ ആരോ​ഗ്യത്തിനായി ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നറിയാം...

കാപ്പി...
 ‌
കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ രോ​ഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. കാപ്പിയുടെ സംരക്ഷണ ഫലങ്ങൾ അത് കരൾ എൻസൈമുകളെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് 2014-ലെ ഒരു പഠനത്തിന്റെ പറയുന്നു. ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നവർക്ക് കരൾ രോഗം വരാനുള്ള സാധ്യത 44 ശതമാനം കുറയ്ക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് സൗത്താംപ്ടൺ നടത്തിയ പറഠനത്തിൽ പറയുന്നു.

 

 

​ബ്രൊക്കോളി...

ഫാറ്റി ലിവർ രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ ബ്രോക്കോളി സഹായിക്കും. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

സിട്രസ് പഴങ്ങൾ...

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ​ഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ‘പോളിഫെനോൾസ്’ എന്ന ആന്റിഓക്‌സിഡന്റുകൾ
ഇവയിൽ അടങ്ങിയിട്ടുണ്ട്.

ഓട്സ്...

ഓട്സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓട്സിൽ ബീറ്റ-ഗ്ലൂക്കൻസ് എന്ന സംയുക്തം കൂടുതലാണ്. ഇത് കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.

 

 

വെളുത്തുള്ളി...

വിഷവസ്തുക്കളെ പുറന്തള്ളാൻ കഴിയുന്ന എൻസൈമുകളെ സജീവമാക്കാൻ വെളുത്തുള്ളി നിങ്ങളുടെ കരളിനെ സഹായിക്കുന്നു. കൂടാതെ, കരൾ ശുദ്ധീകരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ അല്ലിസിൻ, സെലിനിയം എന്നിവയുടെ ഉയർന്ന അളവും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഡെങ്കിപ്പനിക്ക് ശേഷം മുടികൊഴിച്ചില്‍ ഉണ്ടാകുമോ? അറിയേണ്ട ചിലത്...

 

click me!