ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് 'സൂപ്പർ ഫുഡുകൾ'

By Web TeamFirst Published Oct 31, 2021, 9:09 PM IST
Highlights

മോശം ബീജത്തിന്റെ ആകൃതിയും ചലനവും, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയാണ് പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. 

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം ഇന്ന് മിക്ക ദമ്പതികളും അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത (fertility). വ്യായാമമില്ലായ്മ, കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍, മാനസിക സമ്മര്‍ദ്ദം (stress), ജോലി സാഹചര്യങ്ങള്‍, പുകവലി(smoking), മദ്യപാനം(alcohol) ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് വന്ധ്യത പ്രശ്നം ഉണ്ടാകുന്നത്. 

മോശം ബീജത്തിന്റെ ആകൃതിയും ചലനവും, കുറഞ്ഞ ബീജങ്ങളുടെ എണ്ണം എന്നിവയാണ് പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതെന്ന് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ ഭക്ഷണക്രമം മോശം ബീജത്തിന്റെ ഗുണനിലവാരത്തിന് കാരണമാകുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

വാൾനട്ട്, ബദാം എന്നിവയുൾപ്പെടെയുള്ള നട്‌സുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ആൻഡ്രോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് മികച്ച ഭക്ഷണങ്ങളെ കുറിച്ചറിയാം...

ഇലക്കറികളും പഴങ്ങളും...

ഇലക്കറികളിലും പഴങ്ങളിലും ആന്റിഓക്‌സിഡന്റുകൾ, ലൈക്കോപീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ബീജത്തിന്റെ ഉയർന്ന സാന്ദ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു. ഭക്ഷണത്തിൽ കൂടുതൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്നത് ബീജത്തിന്റെ ചലനശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നതായി 250 പുരുഷന്മാരെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ പറയുന്നു.

 

 

ഉലുവ...

ഉലുവ പതിവായി കഴിക്കുന്നത് ബീജങ്ങളുടെ എണ്ണം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

മുട്ട...

പ്രോട്ടീൻ അടങ്ങിയതിനാൽ ബീജങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യകരമായ ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശക്തവും ആരോഗ്യകരവുമായ ബീജത്തിന്റെ ഉൽപാദനത്തിനും പ്രത്യുൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

 

 

വാഴപ്പഴം...

വാഴപ്പഴത്തിലെ എ, ബി 1, സി തുടങ്ങിയ വിറ്റാമിനുകൾ ശരീരത്തെ ആരോഗ്യകരവും ശക്തവുമായ ബീജകോശങ്ങളെ നിർമ്മിക്കാൻ സഹായിക്കുന്നു. ബീജങ്ങളുടെ എണ്ണവും ഈ വിറ്റാമിനുകളെ ആശ്രയിച്ചിരിക്കുന്നു. ഈ വിറ്റാമിനുകളാൽ സമ്പന്നമായ വാഴപ്പഴത്തിൽ 'ബ്രോമെലൈൻ' എന്നറിയപ്പെടുന്ന അപൂർവ എൻസൈം അടങ്ങിയിട്ടുണ്ട്. ഈ എൻസൈം വീക്കം തടയുകയും ബീജത്തിന്റെ ഗുണനിലവാരവും എണ്ണവും മെച്ചപ്പെടുത്താൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

ഡാർക്ക് ചോക്ലേറ്റ്...

ഡാർക്ക് ചോക്ലേറ്റിൽ എൽ-അർജിനൈൻ എച്ച്സിഎൽ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന ബീജത്തിന്റെ എണ്ണത്തിന് കാരണമാകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

തലമുടി കൊഴിച്ചിൽ എന്ന പരാതി ഇനി വേണ്ട; പരീക്ഷിക്കാം ഈ ഹെയർ മാസ്കുകൾ...

click me!