
മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും മുഖക്കുരു വരാം. എണ്ണമയമുള്ള ചർമ്മക്കാരിലാണ് മുഖക്കുരു അധികവും കാണപ്പെടുന്നത്. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ ഒരു പരിധി വരെ മുഖക്കുരുവിനെ നേരിടാം. ധാരാളം വെള്ളം കുടിക്കുക. അത് ചർമ്മത്തിൻറെയും ശരീരത്തിൻറെയും ആരോഗ്യത്തിന് ഒരുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ മുഖക്കുരുവിനെ തടയാൻ സഹായിക്കും. മുഖക്കുരു തടയുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് - അതായത്, വെളുത്ത റൊട്ടി, ഉരുളക്കിഴങ്ങ്, മൈദ മാവ് ഉപയോഗിച്ച് നിർമ്മിച്ച പാസ്ത, പഞ്ചസാര നിറച്ച ഉൽപ്പന്നങ്ങൾ, സോഡ എന്നിവ ഉൾപ്പെടെ - നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുന്നു. ഇത് ചർമ്മത്തിന് കൂടുതൽ എണ്ണ ഉൽപാദിപ്പിക്കാനും പഴുപ്പ് ഉണ്ടാക്കാനും, അതു വഴി മുഖക്കുരു വരുവാനും ഇടയാക്കും.
രണ്ട്...
പാൽ, ഐസ്ക്രീം, മറ്റ് പാൽ ഉൽപന്നങ്ങൾ എന്നിവ കഴിക്കുന്നത് മുഖക്കുരുവിനെ വർദ്ധിപ്പിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. പശുവിൻ പാൽ ഐജിഎഫ്-1 എന്ന ഇൻസുലിൻ പോലുള്ള ഹോർമോണിനെ പ്രോത്സാഹിപ്പിക്കുന്നു, ഇത് മുഖക്കുരുവിന്റെ തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മൂന്ന്...
കഫീൻ ശരീരത്തിൽ കോർട്ടിസോളിന്റെ വർദ്ധനവിന് കാരണമാകുന്നു. സ്ട്രെസ് ഹോർമോണാണ് കോർട്ടിസോൾ, സമ്മർദ്ദം കൂടുമ്പോൾ ശരീരം പുറത്തുവിടുന്നത് ഇതാണ്. ഈ സ്പൈക്ക് നിങ്ങളുടെ ശരീരം എണ്ണയെ അമിതമായി ഉൽപ്പാദിപ്പിക്കാൻ ഇടയാക്കും. മദ്യപാനവും പുകവലിയും മുഖക്കുരു വഷളാക്കുന്നു.
നാല്...
എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ചർമ്മത്തിനെ മോശമായി ബാധിക്കാം. ഇവയിൽ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വർധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയർത്തുകയും ചെയ്യുന്നു. ഇത് മുഖക്കുരു വരാനുള്ള സാധ്യത വർധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയർത്തുകയും ചെയ്യുന്നു. അതിനാൽ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിൻറെ ആരോഗ്യത്തിനും ചെയ്യേണ്ടത്.
ഈ മൂന്ന് ഭക്ഷണങ്ങൾ ദഹനപ്രശ്നങ്ങളും മലബന്ധവും അകറ്റും