ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാം; ആറ് പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങൾ ശീലമാക്കൂ

By Web TeamFirst Published Jun 26, 2020, 4:13 PM IST
Highlights

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ശരീരത്തിന് ആവശ്യമായ ഒരു പ്രധാന മൈക്രോ മിനറലാണ് പൊട്ടാസ്യം. പൊട്ടാസ്യം നിങ്ങളുടെ ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഇത് നാഡീവ്യവസ്ഥയുടെ പ്രവർത്തനത്തെ സഹായിക്കുന്നു. ആരോഗ്യകരമായ രക്തസമ്മർദ്ദ സംഖ്യ നിലനിർത്തുന്നതിൽ പൊട്ടാസ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം സമയബന്ധിതമായ ചികിത്സ ആവശ്യമുള്ള ഗുരുതരമായ ആരോഗ്യ അവസ്ഥയാണ്. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ വിദ​ഗ്ധർ നിർദ്ദേശിക്കുന്നു. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഒരു ഇടത്തരം വാഴപ്പഴത്തിൽ ഏകദേശം 422 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് താഴേ ചേർക്കുന്നു...

ഉണക്കിയ ആപ്രിക്കോട്ട്...

ആറ് ഉണങ്ങിയ ആപ്രിക്കോട്ടുകൾ 488 മില്ലിഗ്രാം പൊട്ടാസ്യം നൽകും. ഉണങ്ങിയ ആപ്രിക്കോട്ട് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യം, അസ്ഥികളുടെ ആരോഗ്യം എന്നിവ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. ആർത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നത് തടയാൻ ഉണക്കിയ ആപ്രിക്കോട്ട് ഏറെ നല്ലതാണ്. 

 

ചീര...

  ഇലക്കറികളിൽ ഏറ്റവും മികച്ചതാണ് ചീര. പലതരം പോഷകങ്ങൾ അടങ്ങിയതാണ് ഇത്. ചീരയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ചീരയിൽ ഉയർന്ന അളവിൽ വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്. ഫോളിക് ആസിഡ്, ഇരുമ്പ്, കാൽസ്യം എന്നിവയും ചീരയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചീര കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കരിക്കിൻ വെള്ളം...

കരിക്കിൻ വെള്ളം കുടിക്കുന്നത് ആവശ്യമായ ഉന്മേഷം നൽകാൻ സഹായിക്കുന്നു. ഇത് ജലാംശം നിലനിർത്തുകയും ആവശ്യമായ പൊട്ടാസ്യം നൽകുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു.

 

 

തണ്ണിമത്തൻ...

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് തണ്ണിമത്തൻ. ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിരിക്കുന്ന തണ്ണിമത്തൻ രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും.

മാതളനാരങ്ങ...

ധാരാളം പൊട്ടാസ്യം നൽകാൻ കഴിയുന്ന മറ്റൊരു പഴമാണ് മാതള‌നാരങ്ങ. ഇതിൽ ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ സി, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. മാതള‌നാരങ്ങ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ അപകടസാധ്യതയെ ചെറുക്കുകയും ചെയ്യുന്നു. 

 

ഓറഞ്ച്...

ഓറഞ്ചിൽ വിറ്റാമിൻ സിയും  പൊട്ടാസ്യവും ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ, പൊട്ടാസ്യം മാത്രമല്ല ഫെെബറിന്റെയും മികച്ചൊരു ഉറവിടമാണ് ഓറഞ്ച്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള മികച്ച പോഷകങ്ങളിൽ ഒന്നാണ് പൊട്ടാസ്യം.മോശം കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും ഇതിന് കഴിയും.

ഈ മൂന്ന് പഴങ്ങൾ കഴിച്ചാൽ മുടികൊഴിച്ചിൽ കുറയ്ക്കാം...

click me!