ചർമ്മത്തെപ്പോലെ തന്നെ സംരക്ഷിക്കേണ്ട മറ്റൊന്നാണ് മുടിയും. തിളക്കമുള്ള മുടിയ്ക്ക് അവശ്യ പോഷകങ്ങൾ വളരെ പ്രധാനമാണ്. മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്ന ഷാംപൂകളും എണ്ണകളും ഇന്ന് വിപണിയിലുണ്ട്. മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുണ്ട്. വിറ്റാമിന്‍ സി മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്നതിനൊപ്പം മുടി കൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. ഓറഞ്ച്, ബ്ലൂബെറീസ്, സ്ട്രാേബെറീസ്, ഇലക്കറികള്‍, പേരയ്ക്ക, കിവി പഴം, സ്വീറ്റ് പൊട്ടറ്റോ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന മൂന്ന് പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

ആപ്പിൾ...

'പ്രോസിയാനിഡിന്‍ ബി 2' ( Procyanidin B2) എന്ന ആന്റിഓക്‌സിഡന്റ് ആപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുടിയെ കൂടുതൽ ബലമുള്ളതാക്കാൻ ആപ്പിളിന് സാധിക്കും. 

പേരക്ക...

പേരക്കയില്‍ കൂടുതലായി അടങ്ങിയിരിക്കുന്ന 'വിറ്റാമിന്‍ സി' മുടികൊഴിച്ചിലിനെ തടയുമെന്ന് പഠനങ്ങൾ പറയുന്നു. പേരക്ക ഇലയില്‍ മുടി വളരുന്നതിനെ സഹായിക്കുന്ന വിറ്റാമിന്‍ ബിയും സിയുമുണ്ട്. പേരക്കയിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുടി കഴുകുന്നതും നല്ലതാണ്. 

സ്ട്രോബെറി...

മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സി യും മറ്റ് ശക്തമായ ആന്റിഓക്‌സിഡന്റുകളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന ' സിലിക്ക'യ്ക്ക്(silica ) മുടി കൊഴിച്ചിൽ തടയാനും കഷണ്ടി വരുന്നത് തടയാനും കഴിയും. 

കുട്ടികളിലെ അമിതവണ്ണം തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാണ്...