ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ബിപി നിയന്ത്രിക്കാം

Published : Mar 27, 2024, 05:32 PM IST
ഈ അഞ്ച് ഭക്ഷണങ്ങൾ കഴിച്ചാൽ ബിപി നിയന്ത്രിക്കാം

Synopsis

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 6. വിറ്റാമിൻ ബി 6 രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. 

ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ജീവിതശെെലി രോ​ഗമാണ് ഉയർന്ന രക്തസമ്മർദ്ദം. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിനു പിന്നിലെ പ്രധാന കാരണവും രക്തസമ്മർദ്ദം തന്നെയാണ്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രക്തസമ്മർദ്ദം മറ്റു നിരവധി രോഗങ്ങൾക്കും കാരണമാകും. ബിപി നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം വലിയ പങ്കാണ് വഹിക്കുന്നത്. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി 6. വിറ്റാമിൻ ബി 6-ന് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഉയർന്ന രക്തസമ്മർദ്ദം നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത മാർഗമാണ് വിറ്റാമിൻ ബി 6 ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നത്. 

ബിപി നിയന്ത്രിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്താം വിറ്റാമിൻ ബി 5 അടങ്ങിയ ഈ ഭക്ഷണങ്ങൾ...

സാൽമൺ...

സാൽമൺ മത്സ്യത്തിൽ വിറ്റാമിൻ ബി 6 മാത്രമല്ല ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സാൽമൺ മത്സ്യം സഹായിക്കും.

വാഴപ്പഴം...

രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന പോഷകസമൃദ്ധമായ പഴമാണ് വാഴപ്പഴം. പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞ വാഴപ്പഴം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. 

പാലക് ചീര...

പൊട്ടാസ്യം കൂടാതെ,  ഫോളേറ്റ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ പാലക് ചീരയിൽ അടങ്ങിയിരിക്കുന്നു. സ്ട്രോക്കുകളുടെയും രക്തസമ്മർദ്ദത്തിൻ്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

വെളുത്തുള്ളി...

ദിവസവും വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് സഹായകമാണ്. രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിലുണ്ട്.

മാതളനാരങ്ങ...

മാതളനാരങ്ങയിൽ പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇവ  രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തി ഹൃദയത്തിന്റെ ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു.

മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ 8 ഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം