തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണം ഈ അഞ്ച് പോഷകങ്ങള്‍...

Published : Mar 26, 2024, 05:26 PM ISTUpdated : Mar 26, 2024, 05:27 PM IST
തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണം ഈ അഞ്ച് പോഷകങ്ങള്‍...

Synopsis

തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. സാധാരണയായി രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്- ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം.  

കഴുത്തിൻ്റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിൻ്റെ ആകൃതിയിലുള്ള ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രധാനമാണ്. സാധാരണയായി രണ്ട് തരത്തിലുള്ള തൈറോയ്ഡ് പ്രശ്നങ്ങളുണ്ട്- ഹൈപ്പർതൈറോയിഡിസം, ഹൈപ്പോതൈറോയിഡിസം.

നിങ്ങളുടെ ശരീരം വളരെയധികം തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുമ്പോൾ അതിനെ ഹൈപ്പർതൈറോയിഡിസം എന്ന് വിളിക്കുന്നു. നിങ്ങളുടെ ശരീരം വളരെ കുറച്ച് തൈറോയ്ഡ് ഹോർമോൺ ഉത്പാദിപ്പിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം. ഈ അവസ്ഥകൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. തൈറോയ്ഡിന്‍റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് നിരവധി പോഷകങ്ങൾ സഹായിക്കുന്നു. ഇത്തരത്തില്‍ തൈറോയ്ഡിന്‍റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

1. അയഡിന്‍

തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനത്തിൽ അയഡിൻ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അയഡിന്‍റെ അഭാവമാണ് ഹൈപ്പോതൈറോയിഡിസത്തിന് കാരണം. ക്ഷീണം, ശരീരഭാരം കൂടുക, ക്ഷീണം, മുഖം വീര്‍ത്തിരിക്കുക, വരണ്ട ചർമ്മം, പേശി ബലഹീനത, തലമുടി കൊഴിച്ചിൽ, വിഷാദം തുടങ്ങിയവയാണ്  ഹൈപ്പോതൈറോയിഡിസത്തിന്‍റെ ലക്ഷണങ്ങൾ. ഇതിനെ പരിഹരിക്കാന്‍ അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

2. വിറ്റാമിന്‍ ഡി 

സൺഷൈൻ വിറ്റാമിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ഡി നിങ്ങളുടെ എല്ലുകൾക്കും പല്ലുകൾക്കും അത്യന്താപേക്ഷിതമാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിനും ഇത് സഹായിക്കുമെന്ന് പലർക്കും അറിയില്ല. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ആവശ്യത്തിന് കഴിക്കുക. 

3. അയേണ്‍ 

ഇരുമ്പിൻ്റെ അഭാവം മൂലവും തൈറോയ്ഡ് ഹോർമോണിൻ്റെ ഉത്പാദനം കുറയാം. അതിനാല്‍ ഹൈപ്പോതൈറോയിഡിസത്തെ തടയാന്‍ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

4. സെലീനിയം

തൈറോയ്ഡ് മെറ്റബോളിസത്തിന് നിർണായകമായ ഒരു ധാതുവാണ് സെലിനിയം. സെലീനിയം കുറവുള്ളവർക്ക് ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം. അതിനാല്‍ സെലീനിയം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍‌പ്പെടുത്തുക. 

5. മഗ്നീഷ്യം

മഗ്നീഷ്യത്തിന്‍റെ അഭാവം മൂലവും തൈറോയിഡിന്‍റെ ആരോഗ്യം മോശമാകാം. അതിനാല്‍ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

Also read: കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ കുടിക്കാം ഈ കിടിലന്‍ പാനീയം...

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖകാന്തി കൂട്ടാൻ ഇനി തക്കാളി മതിയാകും, ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കൂ
ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ