പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Oct 12, 2021, 07:56 PM ISTUpdated : Oct 12, 2021, 08:01 PM IST
പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ്; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Synopsis

ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് യൂറോളജിസ്റ്റ് ഡോ. ജോഷ്വ ഗോൺസാലസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

പുരുഷന്മാരിൽ പത്ത് ശതമാനം പേരെയും ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ പ്രക്രിയ തകരാറുകൾ (Erectile dysfunction). പുരുഷന്റെ ഉദ്ധാരണശേഷി കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മാനസിക പ്രശ്‌നങ്ങളാണെന്ന് (mental stress) പഠനങ്ങൾ പറയുന്നു. എന്നാൽ ചെറിയ വിഭാഗം ആളുകൾക്കെങ്കിലും ധമനികളിലെ തകരാറുകൾ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് കണ്ടു വരുന്നുണ്ട്.

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് യൂറോളജിസ്റ്റ് ഡോ. ജോഷ്വ ഗോൺസാലസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു.

സോയ, വൈറ്റ് ബ്രെഡ്, അമിതമായി മദ്യപിക്കുക, മൈക്രോവേവ് പോപ്‌കോൺ എന്നിവയെല്ലാം ഉദ്ധാരണത്തിന് ദോഷകരമാണെന്ന് ഡോ. ജോഷ്വ പറയുന്നു. എന്നാൽ, ഡാർക്ക് ചോക്ലേറ്റ്, അവോക്കാഡോ, തണ്ണിമത്തൻ, ഓട്സ്, കുരുമുളക്, കോഫി എന്നിവ ഉദ്ധാരണത്തിനുള്ള മികച്ച ഭക്ഷണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യത്തിനും ലിംഗോദ്ധാരണത്തിന് ഉത്തമമാണെന്നും ഡോ. ജോഷ്വ പറഞ്ഞു. ഏത്തപ്പഴം, ഈത്തപ്പഴം തുടങ്ങിയവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകള്ളാണ് മികച്ച ഉദ്ധാരണത്തിന് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൈക്രോവേവ് പോപ്പ്കോണുകളിൽ രാസവസ്തുകൾ അടങ്ങിയിട്ടുണ്ട്. അത് ദോഷകരവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകും. പുതിന കൊണ്ടുള്ള ചായ പ്രത്യുത്പാദന വ്യവസ്ഥയിൽ സ്വാധീനം ചെലുത്തുന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയെന്നും ഡോ. ജോഷ്വ പറഞ്ഞു.

PREV
click me!

Recommended Stories

അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം
ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്