ഡെങ്കിപ്പനി വന്ന് തളര്‍ന്നുപോയോ? ചെയ്തുനോക്കൂ ഇക്കാര്യങ്ങള്‍...

Published : Oct 10, 2023, 10:49 AM IST
ഡെങ്കിപ്പനി വന്ന് തളര്‍ന്നുപോയോ? ചെയ്തുനോക്കൂ ഇക്കാര്യങ്ങള്‍...

Synopsis

രോഗം ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലര്‍ക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയില്‍ ചിലത് ശ്രദ്ധിക്കാനായാല്‍ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം. 

ഡെങ്കിപ്പനി കേസുകള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മാസങ്ങളാണിത്. ഡെങ്കിപ്പനി, നമുക്കറിയാം ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറല്‍ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ ഒരു പ്രത്യേകത. 

രോഗം ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലര്‍ക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയില്‍ ചിലത് ശ്രദ്ധിക്കാനായാല്‍ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം. 

ഇത്തരത്തില്‍ ഡെങ്കിപ്പനിയുടെ തളര്‍ച്ചയെ അതിജീവിക്കാൻ ഡയറ്റിലുള്‍പ്പെടുത്തേണ്ട ചിലവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

പ്രകൃതിദത്തമായ പാനീയങ്ങള്‍ കഴിക്കാൻ ശ്രമിക്കുക. കരിക്ക്- ഇളനീര്‍ ഇതിനുദാഹരണമാണ്. അതുപോലെ തന്നെ ചെറുനാരങ്ങാ ജ്യൂസും കഴിക്കുന്നത് ഏറെ നല്ലതാണ്.

രണ്ട്...

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ നല്ലതുപോലെ കഴിക്കുന്നതും ഡെങ്കിപ്പനിയുണ്ടാക്കിയ ക്ഷീണത്തെ അതിജീവിക്കാൻ ഏറെ സഹായിക്കും. കട്ടത്തൈര്, മൂങ് ദാല്‍, പനീര്‍, ക്വിനോവ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്.

മൂന്ന്...

പൊടിക്കാത്ത ധാന്യങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും ഏറെ നല്ലതാണ്. ഓട്ട്സ് എല്ലാം ഇത്തരത്തില്‍ കഴിക്കുന്നതാണ് ഉചിതം. റൈസും കഴിക്കുന്നത് നല്ലതാണ്.

നാല്...

ഫോളിക് ആസിഡ്, വൈറ്റമിൻ കെ എന്നിവയാലെല്ലാം സമ്പന്നമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡെങ്കിപ്പനിയുടെ ക്ഷീണം അതിജീവിക്കാൻ സഹായിക്കും. കിവി, മാതളം, ബ്രൊക്കോളി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

ശ്രദ്ധിക്കേണ്ടത്...

വൈറല്‍ അണുബാധകള്‍ ഭേദമായ ശേഷവും നല്ലതുപോലെ ക്ഷീണമുണ്ടെങ്കില്‍ വ്യായാമകാര്യങ്ങളില്‍ ശ്രദ്ധ വേണം. ഇക്കാര്യം ഡോക്ടറോട് ചോദിച്ച ശേഷം മാത്രം ചെയ്യുക. അതുപോലെ ഡയറ്റില്‍ കാര്യമായ മാറ്റങ്ങള്‍, പുതിയ ഡയറ്റ് കൊണ്ടുവരല്‍ എന്നീ കാര്യങ്ങളിലും വിദഗ്ധ നിര്‍ദേശം തേടിയ മാത്രം തീരുമാനങ്ങളെടുക്കണം. കാരണം പെട്ടെന്ന് ആരോഗ്യനിലയില്‍ വരുന്ന മാറ്റങ്ങള്‍ നമ്മെ എത്തരത്തിലെല്ലാം സ്വാധീനിക്കും/ ബാധിക്കുമെന്നത് പറയാൻ സാധിക്കില്ല. 

Also Read:- മധുരവും ഉപ്പും അമിതമാകുന്നത് ഒരുപോലെ അപകടം; ഹാര്‍ട്ട് അറ്റാക്ക് സാധ്യത വരെ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ഈ പഴം പതിവാക്കൂ, പ്രതിരോധശേഷി കൂട്ടാനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കും
ഈ എട്ട് ഭക്ഷണങ്ങൾ എല്ലുകളെ നശിപ്പിക്കും