ആരോഗ്യമുള്ള തലച്ചോറിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ

By Web TeamFirst Published Sep 13, 2021, 12:05 PM IST
Highlights

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രാഥമിക ഘടകമാണ് പോഷകാഹാരം. തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചില ഭക്ഷണ പദാർത്ഥങ്ങൾ സഹായിക്കും.

തലച്ചോറ് ഒരു പ്രധാന അവയവവും കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗവുമാണ്. ശരീരത്തിലെ ഏതൊരു അവയവത്തെയും പോലെ തലച്ചോറി​​​​ന്റെ ആരോഗ്യവും പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം കാര്യക്ഷമമല്ലെങ്കിൽ എല്ലാം അവതാളത്തിലാകും. ഓർമ്മശക്തിയും ബുദ്ധിശക്തിയും ഇല്ലെങ്കിൽ തന്നെ നമുക്ക് നിലനിൽപ്പ് ഉണ്ടാവില്ല. 

രക്തയോട്ടം, ഹോർമോൺ ബാലൻസ് തുടങ്ങി എല്ലാത്തിന്റെയും താക്കോൽ തലച്ചോറാണ് എന്ന് പറയാം. അപര്യാപ്തമായ പരിചരണം മസ്തിഷ്ക തകരാറുകൾ മാറ്റാനാവാത്ത ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. പാർക്കിൻസൺസ് രോഗം, ഹണ്ടിംഗ്ടൺസ് രോഗം, അൽഷിമേഴ്സ് രോഗം എന്നിവയാണ് ചില സാധാരണ ന്യൂറോഡീജനറേറ്റീവ് രോഗങ്ങൾ. 

ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഒരു പ്രാഥമിക ഘടകമാണ് പോഷകാഹാരം. തലച്ചോറിനെ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് ചില ഭക്ഷണ പദാർത്ഥങ്ങൾ സഹായിക്കും.

ഒന്ന്...

ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് മത്തി, സാൽമൺ തുടങ്ങിയ
മത്സ്യങ്ങൾ. തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും ആവശ്യമായ ഒരു പോഷകമായി ഒമേഗ -3 ഫാറ്റി ആസിഡ് മാറിയിരിക്കുന്നു. ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഒമേഗ -3 ഫാറ്റി ആസിഡുകൾ പ്രധാനമാണെന്ന് Bentham Scienceയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

രണ്ട്...

വാൾനട്ട്, നിലക്കടല, ബദാം തുടങ്ങിയ നട്സുകൾ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും സമൃദ്ധമായ ഉറവിടമാണ്. നട്സുകൾ കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായാണ് 
'ന്യൂട്രിയന്റ്സ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

മൂന്ന്...

ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് 'ഫുഡ് ബയോകെമിസ്ട്രി' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

 

 

നാല്...

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ് ഓയിലിൽ ആൻറി ഓക്സിഡൻറ്സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്കത്തെ രോഗത്തിൽ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മർദ്ദം കുറച്ച് ഓർമ്മശക്തി നൽകുന്നു.

അഞ്ച്...

'കോളിങ്ങ്' എന്ന സംയുക്തത്തി​ന്റെ കേന്ദ്രമാണ് ബ്രോക്കോളി. ഇത് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ കെ തലച്ചോറി​​ന്റെ പ്രവർത്തനം ത്വരിതപ്പെടുത്തും.

ഫാറ്റി ലിവർ തടയാൻ ഈ അഞ്ച് ഭക്ഷണങ്ങൾ മികച്ചത്

click me!