വണ്ണം കുറയ്ക്കണമെന്നുണ്ടോ...? ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

Web Desk   | Asianet News
Published : Jul 20, 2021, 07:51 PM ISTUpdated : Jul 20, 2021, 08:00 PM IST
വണ്ണം കുറയ്ക്കണമെന്നുണ്ടോ...? ഈ അഞ്ച് ഭക്ഷണങ്ങൾ സഹായിക്കും

Synopsis

നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. ഉപാപചയ പ്രവർത്തനങ്ങളം ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചു കളയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. 

ഡയറ്റ് ചെയ്തിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കാനാകും. ഉപാപചയ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചു കളയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. വയർ നിറഞ്ഞതായ പ്രതീതി ജനിപ്പിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം...

ഒന്ന്...

മുന്തിരിയിൽ ഉയർന്ന അളവിൽ വൈറ്റമിൻ കെയും, വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്. 30 മുന്തിരിങ്ങയിൽ 100 കലോറി മാത്രമാണുള്ളത്‌. ബേക്കറി പലഹാരങ്ങൾ കഴിക്കുന്നതിനു പകരം പതിവായി മുന്തിരിങ്ങ കഴിക്കാം. രക്തസമ്മർദം, മലബന്ധം, അലർജി തുടങ്ങി ഹൃദയസംബന്ധമായ രോ​ഗങ്ങളുള്ളവർക്കും അനുയോജ്യമായ ഭക്ഷണമാണ് മുന്തിരി.

 

 

രണ്ട്...

വണ്ണം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ് സൂചി റവ കൊണ്ടുണ്ടാക്കിയ ഇഡ്‌ലി. നാരുകൾ കൂടുതലും അടങ്ങിയിരിക്കുകയും കൊഴുപ്പില്ലാത്തതുമായ ഭക്ഷണമാണിത്. കൂടുതൽ നേരം വിശപ്പു തോന്നാതിരിക്കാൻ റവ ഇഡ്ലി സഹായിക്കും.

മൂന്ന്...

മുളപ്പിച്ച ധാന്യങ്ങളും പയറുവർഗങ്ങളും പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മുളപ്പിച്ച ധാന്യങ്ങളിൽ ധാരാളം മഗ്നീഷ്യവും പ്രോട്ടീനുകളും നാരുകളും വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. റാഗിയും ചോളവും പയറുവർഗങ്ങളുമെല്ലാം മുളപ്പിക്കുമ്പോൾ അവയുടെ പോഷകഗുണം ഇരട്ടിയാകുന്നു. 

 

 

നാല്...

വൈറ്റമിൻ ഇയുടെ ഉറവിടമാണ് ബദാം. ഇതിൽ ധാരാളം കാൽസ്യവും അയണും മോണോ സാറ്റ്യുറേറ്റഡ് ഫാറ്റി ആസിഡും അടങ്ങിയിട്ടുണ്ട്. ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും.

അഞ്ച്...

തൈര് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭാരം കുറയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നൂറു ഗ്രാം തൈരിൽ 56 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. തെെര് കഴിക്കുന്നത് ദഹനം എളുപ്പമാക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.  

കഴിക്കുന്ന ഭക്ഷണത്തിന്റെ മുഴുവന്‍ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്‌സ്

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ