യുകെയിൽ നോറോവൈറസ് വ്യാപനം; അറിയാം ലക്ഷണങ്ങള്‍...

Published : Jul 20, 2021, 06:25 PM ISTUpdated : Jul 20, 2021, 06:31 PM IST
യുകെയിൽ നോറോവൈറസ് വ്യാപനം; അറിയാം ലക്ഷണങ്ങള്‍...

Synopsis

നോറോവൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. 'വൊമിറ്റിങ് ബഗ്' എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു.

കൊവിഡ് ഭീതിക്കിടെ യുകെയില്‍ നോറോവൈറസ്​ വ്യാപനം കൂടി റിപ്പോര്‍ട്ട് ചെയ്യുകയാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (PHE).  നോറോവൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. 'വൊമിറ്റിങ് ബഗ്' എന്ന പേരിലും ഈ വൈറസ് അറിയപ്പെടുന്നു.

കഴിഞ്ഞ ആഴ്ച വരെ യുകെയില്‍ 154 പേരിൽ രോഗം റിപ്പോർട്ട്​ ചെയ്​തതായാണ്​ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു. 

ലക്ഷണങ്ങള്‍...

  • ഛർദ്ദിയും അതിസാരവുമാണ് പ്രധാന ലക്ഷണങ്ങള്‍. 
  • വയർവേദന 
  • വയറിളക്കം
  • ഉയർന്ന പനി 
  • തലവേദന 
  • കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

 

വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും. വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. വൈറസ് ബാധിതർ വീട്ടിലിരിക്കുകയും രോഗം മാറിയാലും കുറഞ്ഞത് രണ്ട് ദിവസത്തേയ്ക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യണമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

Also Read: എന്താണ് മങ്കി ബി വൈറസ്? പ്രതിരോധിക്കാൻ ചെയ്യേണ്ട അഞ്ച് കാര്യങ്ങൾ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍