Foods to Increase Breast Milk : ​മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

Web Desk   | Asianet News
Published : Apr 16, 2022, 12:29 PM IST
Foods to Increase Breast Milk : ​മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

Synopsis

ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്. ആദ്യം ഉണ്ടാകുന്ന കൊളസ്ട്രം എന്ന പാലിൽ ഇമ്യൂണോഗ്ലോബുലിൽ IgA കൂടുതലായി കാണപ്പെടുന്നു. 

ഗർഭകാലത്ത് മാത്രമല്ല മുലയൂട്ടുന്ന സമയത്തും ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണം. ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. പ്രൊലാക്ടിൻ, ഓക്സിടോസിൻ എന്നീ ഹോർമോണുകളുടെ പ്രവർത്തനത്താലാണ് പാലുത്പാദനം നടക്കുന്നത്. ആദ്യം ഉണ്ടാകുന്ന കൊളസ്ട്രം എന്ന പാലിൽ ഇമ്യൂണോഗ്ലോബുലിൽ IgA കൂടുതലായി കാണപ്പെടുന്നു. ഇത് ശിശുവിന്റെ രോഗപ്രതിരോധശേഷി കൂട്ടുകയും മറ്റ് അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മുലപ്പാൽ വർദ്ധിപ്പിക്കാൻ പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം കഴിക്കേണ്ടത്. മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലോവ്‌ നീത് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. 

ഒന്ന്...

പെരുംജീരകം മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

രണ്ട്...

കാൽസ്യം, കോപ്പർ, ഇവ ധാരാളമായി എള്ളിൽ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് മുലപ്പാൽ കൂടാൻ മികച്ചൊരു ഭക്ഷണമാണ്.

മൂന്ന്...

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

നാല്...

മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.

അഞ്ച്...

മുരിങ്ങ ഒരു ഹെർബൽ ഗാലക്റ്റഗോഗാണ്. അത് പാലിന്റെ അളവ് വർദ്ധിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു. മുലപ്പാൽ വിതരണം വർദ്ധിപ്പിക്കുന്നതിനും കുഞ്ഞുങ്ങൾക്കും അമ്മമാർക്കും ഒരുപോലെ പോഷണം നൽകുന്നതിനും പണ്ട് കാലം മുതൽ മുരിങ്ങ ഉപയോഗിച്ചുവരുന്നു. ഉയർന്ന ഇരുമ്പിന്റെ അംശവും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും നല്ലതാണ്.

ആറ്...

ഉലുവയിൽ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്, ഇത് ഹോർമോണുകളുടെ അളവ് പുനഃസ്ഥാപിക്കുകയും മുലപ്പാൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഏഴ്...

ആരോഗ്യകരമായ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്. വാൾനട്ട്, ബദാം, കശുവണ്ടി, പിസ്ത എന്നിവയെല്ലാം നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാൻ ദിവസവും ഒരു നേരം നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

Health Tips : ആർത്തവവിരാമ സമയത്ത് വരണ്ടതും ചൊറിച്ചിലുമുള്ള ചർമ്മമോ? ഈ മാർ​ഗങ്ങൾ പരീക്ഷിച്ചോളൂ
മഞ്ഞപിത്തം വരുന്നത് തടയാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ