
രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് സന്ധിവാതം മുതൽ വൃക്കയിലെ കല്ലുകൾ വരെ പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും. ഭക്ഷണങ്ങളിലും പാനീയങ്ങളിലും ശരീരം പ്യൂരിനുകൾ വിഘടിപ്പിക്കുമ്പോൾ ശരീരത്തിൽ യൂറിക് ആസിഡ് രൂപം കൊള്ളുന്നു. വൃക്കകൾ സാധാരണയായി ഇത് പുറന്തള്ളുമ്പോൾ അതിൽ അധികവും രക്തത്തിൽ തങ്ങിനിൽക്കുകയും ഹൈപ്പർയൂറിസെമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും.
അധിക യൂറിക് ആസിഡ് പരലുകൾ രൂപപ്പെടുകയും സന്ധികളിൽ അടിഞ്ഞുകൂടുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യും. ചെറുതായി ഉയർന്ന യൂറിക് ആസിഡുകൾഉണ്ടെങ്കിൽ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. എന്നാൽ കാലക്രമേണ അത് അടിഞ്ഞുകൂടുകയും ശരീരത്തിന് വേദനയും മറ്റ് തകരാറുകളും ഉണ്ടാക്കുകയും ചെയ്യും.
ഹൈപ്പർയൂറിസെമിയ സന്ധികൾ, എല്ലുകൾ, ലിഗമെൻ്റുകൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുക മാത്രമല്ല, ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, ഫാറ്റി ലിവർ രോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാനാകും.
വ്യായാമം, പോഷകസമൃദ്ധമായ ഭക്ഷണക്രമം, മതിയായ ഉറക്കം എന്നിവ പോലുള്ള ദൈനംദിന ദിനചര്യകൾ ശരീരത്തെ വീക്കം ചെറുക്കാനും അതിലൂടെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും...- ന്യൂട്രീഷനിസ്റ്റായ സോണിയ ബക്ഷി പറയുന്നു.
ഉയർന്ന യൂറിക് ആസിഡ് നിയന്ത്രിക്കാൻ ഇവ കഴിക്കാം...
ചെമ്പരത്തി ചായ...
ചെമ്പരത്തി ചായ മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാൻ സഹായിക്കും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.
സെലറി...
വിവിധ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് സെലറി. കൂടാതെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ, ആൻറി വൈറൽ ഗുണങ്ങൾ സെലറിയിൽ അടങ്ങയിരിക്കുന്നു. സെലറിയിൽ കാണപ്പെടുന്ന ആൻ്റിഓക്‌സിഡൻ്റുകൾ സന്ധിവാതവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കാനും സഹായിക്കും.
ഇഞ്ചി...
ഇഞ്ചി ചായ അല്ലെങ്കിൽ ഇഞ്ചി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കും. അല്ലെങ്കിൽ ദിവസവും ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കും.
വാഴപ്പഴം...
യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ ദിവസവും ഒരു വാഴപ്പഴം കഴിക്കാവുന്നതാണ്. വാഴപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതിലെ നാരുകൾ ശരീരത്തിൽ നിന്ന് യൂറിക് ആസിഡ് നീക്കം ചെയ്യാൻ സഹായിക്കും.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ...
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഭാവിയിൽ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. ബദാം, കശുവണ്ടി, ചീര, മത്തങ്ങ തുടങ്ങിയ പച്ചക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
ആപ്പിൾ സിഡെർ വിനെഗർ...
ആപ്പിൾ സിഡെർ വിനെഗിറാണ് മറ്റൊരു ഭക്ഷണം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
Read more സ്തനാർബുദം ; പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കരുത്