ലൈംഗികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

By Web TeamFirst Published Mar 14, 2023, 10:40 PM IST
Highlights

ലൈംഗികജീവിതത്തെ നമ്മുടെ നിത്യേനയുള്ള പല കാര്യങ്ങളും സ്വാധീനിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതോ പരിഷ്കരിക്കുന്നതോ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അത്തരത്തില്‍ ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുന്നതിനായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...

ആരോഗ്യകരവും ആസ്വാദ്യകരവുമായ ലൈംഗികത എപ്പോഴും ശാരീരികാരോഗ്യത്തെ മാത്രമല്ല- വ്യക്തികളുടെ മാനസികാരോഗ്യത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണ്. അതിനാല്‍ തന്നെ ലൈംഗികജീവിതത്തിന് എപ്പോഴും പ്രാധാന്യം നല്‍കുക തന്നെ വേണം. 

ലൈംഗികജീവിതത്തെ നമ്മുടെ നിത്യേനയുള്ള പല കാര്യങ്ങളും സ്വാധീനിക്കാറുണ്ട്. നാം കഴിക്കുന്ന ഭക്ഷണം, ഉറക്കം, വ്യായാമം, മാനസിക സമ്മര്‍ദ്ദം (സ്ട്രെസ്) എന്നിവയെല്ലാം ഇവയില്‍ ചിലതാണ്. ഇവയെല്ലാം മെച്ചപ്പെടുത്തുന്നതോ പരിഷ്കരിക്കുന്നതോ ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. അത്തരത്തില്‍ ലൈംഗികാരോഗ്യം വര്‍ധിപ്പിക്കുന്നതിനായി കഴിക്കേണ്ട അഞ്ച് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്...

Latest Videos

ഒന്ന്...

മിക്ക വീടുകളിലും എപ്പോഴും വാങ്ങിക്കുന്നൊരു പച്ചക്കറിയാണ് ബീറ്റ്‍റൂട്ട്. ബീറ്റ്‍റൂട്ടിലടങ്ങിയിരിക്കുന്ന 'നൈട്രേറ്റ്സ്' രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതുവഴി ലൈംഗികാസക്തി കൂട്ടാൻ സാധിക്കും. 

രണ്ട്...

ഇപ്പോള്‍ വേനലിലെ കൊടുംചൂടില്‍ മിക്കവരും ധാരാളമായി കഴിക്കുന്നൊരു പഴമാണ് തണ്ണിമത്തൻ. ഇതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായിക്കുന്ന ഭക്ഷണമാണ്. തണ്ണിമത്തനില്‍ അടങ്ങിയിട്ടുള്ള 'നൈട്രിക് ഓക്സൈഡ്', 'എല്‍- അര്‍ജിനൈൻ' എന്നിവയാണത്രേ ഇതിന് സഹായകമാകുന്നത്. 

മൂന്ന്...

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുമ്പോള്‍ 'സെറട്ടോണിൻ', 'ഡോപമൈൻ' എന്നീ ഹോര്‍മോണുകള്‍ കൂട്ടുന്നു. ഇവ ലൈംഗികാരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കുന്നു. 

നാല്...

നട്സ് കഴിക്കുന്നതും ലൈംഗികാരോഗ്യം കൂട്ടാൻ സഹായകമാണ്. ഇതിനായി എല്ലാ ദിവസവും കപ്പലണ്ടി, പിസ്ത, വാള്‍നട്സ് പോലുള്ള ഏതെങ്കിലും നട്സ് ഒരല്‍പം കഴിക്കുകയാണ് വേണഅടത്. നട്സിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം പോലുള്ള ധാതുക്കളാണ് ലൈംഗികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നത്. 

അഞ്ച്...

മാതളം- ആപ്പിള്‍ എന്നീ പഴങ്ങള്‍ കഴിക്കുന്നതും ലൈംഗികാരോഗ്യത്തെ അനുകൂമാംവിധം സ്വാധീനിക്കുന്നു. പ്രധാനമായും ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കാനാണിവ സഹായിക്കുന്നത്. അതിനാല്‍ ഈ പഴങ്ങളും പതിവായി കഴിക്കാവുന്നതാണ്. 

Also Read:- 39 വയസ് ഇളയ ഭര്‍ത്താവ്; 62കാരിയായ ടിക് ടോക് താരത്തിന് പരക്കെ വിമര്‍ശനം...

tags
click me!