
അധികവും പുരുഷന്മാര്‍ ആണ് മസില്‍ പെരുപ്പിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കാറ്. ഇതിനായി തെറ്റായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിന് പകരം 'നാച്വറല്‍' ആയ രീതികള്‍ തന്നെ എടുക്കുന്നതാണ് എപ്പോഴും നല്ലത്. എങ്ങനെ സ്വാഭാവികമായി ശരീരത്തെ പുഷ്ടിപ്പെടുത്താം എന്നാണ് ചിന്തിക്കേണ്ടത്.
വ്യായാമവും കായികവിനോദങ്ങളുമെല്ലാം വേണം. ഇവയെല്ലാം നിര്‍ബന്ധമാണ്. ഒപ്പം ഭക്ഷണത്തിലും ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചല്ലേ മതിയാകൂ. ഇത്തരത്തില്‍ മസില്‍ കൂട്ടാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീൻ, കാര്‍ബ്, ഫാറ്റ് എന്നിവയെല്ലാം അടങ്ങിയ ഭക്ഷണങ്ങളാണ് മസില്‍ കൂട്ടാനായി ആവശ്യമായി വരുന്നത്.
ഗ്രീക്ക് യോഗര്‍ട്ട്...
ഒരുപാട് പോഷകങ്ങളടങ്ങിയൊരു വിഭവമാണ് ഗ്രീക്ക് യോഗര്‍ട്ട്. പ്രോട്ടീൻ, പ്രോബയോട്ടിക്സ് എന്നിയാണിതിന്‍റെ പ്രത്യേകത. ഇതിലെ പ്രോട്ടീൻ ആണ് പേശികള്‍ക്ക് (മസിലുകള്‍) പ്രയോജനപ്രദമാകുന്നത്.
ക്വിനോവ...
വളരെ ആരോഗ്യപ്രദമായൊരു ധാന്യമാണ് ക്വിനോവ. മസില്‍ പെരുപ്പിക്കുന്നതിനും ഇത് ഏറെ സഹായകമാണ്. ക്വിനോവയിലുള്ള വിവിധ തരത്തിലുള്ള അമിനോ ആസിഡുകളാണ് പേശികളുടെ വളര്‍ച്ചയ്ക്ക് സഹായകമായി വരുന്നത്.
മുട്ട...
മിക്കവരും മസില്‍ പെരുപ്പിക്കാൻ ശ്രമം നടത്തുമ്പോള്‍ നിര്‍ബന്ധമായും കഴിക്കുന്നൊരു വിഭവമാണ് മുട്ട. ശരിയാണം, മുട്ടയും നാച്വറലി മസില്‍ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പ്രോട്ടീന്‍റെ ഏറ്റവും വില കുറഞ്ഞ മികച്ച സ്രോതസ് കൂടിയാണ് മുട്ട.
ചീര...
ചീരയും പേശികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നൊരു വിഭവമാണ്. ചീരയില്‍ അടങ്ങിയിട്ടുള്ള അയേണ്‍ ആണ് കാര്യമായും ഇതിന് സഹായിക്കുന്നത്.
ചിക്കൻ...
മസില്‍ കൂട്ടാൻ ശ്രമിക്കുന്നവര്‍ പതിവായി കഴിക്കുന്ന മറ്റൊരു വിഭവമാണ് ചിക്കൻ. പ്രത്യേകിച്ച് ലീൻ കട്ട്സ്. കാരണം ഇതിലാണ് കൂടുതല്‍ പ്രോട്ടീനുള്ളത്. അധികമായ ഫാറ്റും കാണില്ല.
നട്ട്സ് & സീഡ്സ്...
പല പോഷകങ്ങളുടെയും മികച്ച കലവറയായ നട്ട്സും സീഡ്സും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. ബദാം, വാള്‍നട്ട്സ്, ചിയ സീഡ്സ്, ഫ്ളാക്സ് സീഡ്സ് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഹെല്‍ത്തി ഫാറ്റ്, പ്രോട്ടീൻ മറ്റ് പോഷകങ്ങള്‍ എന്നിവയാണ് നട്ട്സുകളെയും സീഡ്സിനെയും മസില്‍ വളര്‍ച്ചയ്ക്ക് ആവശ്യമുള്ളതാക്കി മാറ്റുന്നത്.
Also Read:- ആമാശയത്തിലെ ക്യാൻസറിലേക്ക് നയിക്കുന്ന ശീലങ്ങളും മറ്റ് ഘടകങ്ങളും...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam