Health Tips : ബീജത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം; പുരുഷന്മാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published : Jun 14, 2023, 07:57 AM IST
Health Tips : ബീജത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം; പുരുഷന്മാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Synopsis

ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്താൻ സാധിച്ചാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ സ്വയം സംരക്ഷിക്കാൻ പുരുഷന്മാര്‍ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ ബീജത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ പുരുഷന്മാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്...

പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങളില്‍ ഇന്ന് ഏറ്റവും വ്യാപകമായി കാണപ്പെടുന്നൊരു പ്രശ്നമാണ് ബീജത്തിന്‍റെ അളവിലും ആരോഗ്യത്തിലുമുണ്ടാകുന്ന കുറവ്. അധികവും ഇപ്പോഴുള്ള മോശമായ ജീവിതശൈലി മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണമായി വരുന്നത്.

ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ അല്‍പം ശ്രദ്ധ പുലര്‍ത്താൻ സാധിച്ചാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഒരു പരിധി വരെ സ്വയം സംരക്ഷിക്കാൻ പുരുഷന്മാര്‍ക്ക് സാധിക്കും. അങ്ങനെയെങ്കില്‍ ബീജത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ പുരുഷന്മാര്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്...

സിങ്ക്...

സിങ്ക് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുറപ്പ് വരുത്തുന്നതിലൂടെ ബീജത്തിന്‍റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സാധിക്കും. പുരുഷ ലൈംഗിക ഹോര്‍മോണായി അറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടുന്നതിനും സിങ്ക് സഹായിക്കുന്നു.

ഒമേഗ-3 ഫാറ്റി ആസിഡ്...

ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റിലുള്‍പ്പെടുത്താൻ ശ്രദ്ധിക്കുക. ബീജത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുമെന്നതിന് പുറമെ ഡിഎൻഎ പ്രശ്നങ്ങളോടുകൂടിയ ബീജങ്ങളെ കുറയ്ക്കുന്നതിനും ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നു. മത്സ്യം, വാള്‍നട്ട്സ്, കസ് കസ് എന്നിവയെല്ലാം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്.

പച്ചക്കറികളും പഴങ്ങളും...

പുരുഷന്മാര്‍ നിര്‍ബന്ധമായും പതിവായി വിവിധ പച്ചക്കറികളും പഴങ്ങളും കഴിക്കാൻ ശ്രദ്ധിക്കണം. ഇതും ബീജത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. 'കളര്‍ഫുള്‍' ഡയറ്റ് എന്നാണ് ഈ  രീതിയെ വിശേഷിപ്പിക്കുക തന്നെ. അതായത് വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമെന്ന് പറയുമ്പോള്‍ നിറം മാറുന്നതിന് അനുസരിച്ച് വൈവിധ്യമാര്‍ന്ന പോഷകങ്ങളും നമുക്ക് കിട്ടുകയാണ്.

പ്രോട്ടീൻ...

പ്രോട്ടീനും പുരുഷന്മാരുടെ ഡയറ്റില്‍ അവശ്യം വേണ്ടുന്ന മറ്റൊരു ഘടകമാണ്. ചിക്കൻ, മത്സ്യം, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ വിഭവങ്ങളാണ്.

സ്ട്രെസ്...

ഡയറ്റും മറ്റ് ജീവിതരീതികളും മെച്ചപ്പെടുത്തുന്നതിന് ഒപ്പം തന്നെ പുരുഷന്മാര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊന്നുണ്ട്. ഇന്ന് മിക്കവരിലും അധികമായി കാണപ്പെടുന്ന മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ്. സ്ട്രെസ് പുരുഷന്മാരുടെ പ്രത്യുത്പാദന വ്യവസ്ഥയെ വളരെ പ്രതികൂലമായി ബാധിക്കാം. വന്ധ്യതയിലേക്കും ഇത് ക്രമേണ നയിക്കാം. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള കാര്യങ്ങള്‍ നിര്ഡ‍ബന്ധമായും ചെയ്യുക. 

Also Read:- സ്കിൻ ക്യാൻസര്‍ കേസുകള്‍ കൂടിയതിന് പിന്നാലെ ജനങ്ങള്‍ക്ക് വേണ്ടി നെതര്‍ലാൻഡ്സ് ചെയ്തത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം