ഏതായാലും നെതര്‍ലാൻഡ്സിന്‍റെ ഈ തീരുമാനത്തിന് വലിയ കയ്യടിയാണ് ആഗോളതലത്തില്‍ കിട്ടുന്നത്. കൊവിഡ് കാലത്ത് ആളുകള്‍ക്ക് സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്യാനായി സജ്ജീകരിച്ച ഡിസ്പെൻസറുകള്‍ വഴി സണ്‍ സ്ക്രീൻ വിതരണം നടത്താനാണ് തീരുമാനം
സ്കിൻ ക്യാൻസര്‍ എന്നാല്‍ ഏവര്‍ക്കും അറിയാമല്ലോ, ചര്‍മ്മത്തിനെ ബാധിക്കുന്ന അര്‍ബുദമാണിത്. സ്കിൻ ക്യാൻസര്‍ തന്നെ പല വിധത്തിലുണ്ട്. പാരമ്പര്യം മുതല്‍ പല കാരണങ്ങളും സ്കിൻ ക്യാൻസറിലേക്ക് നയിക്കാമെങ്കിലും അധികമായി സൂര്യപ്രകാശമേല്‍ക്കുന്നത് മൂലം യുവി (അള്‍ട്രാവയലറ്റ്) കിരണങ്ങളില്‍ നിന്നുണ്ടാകുന്ന സ്കിൻ പ്രശ്നങ്ങളാണ് കാലക്രമേണ സ്കിൻ ക്യാൻസറിലേക്ക് കൂടുതല്‍ പേരെയും എത്തിക്കുന്നത്.
ഇങ്ങനെ യുവി കിരണങ്ങളേറ്റ് സ്കിൻ ക്യാൻസര്‍ സാധ്യത ഉണ്ടാകാതിരിക്കുന്നതിന് സണ്‍ സ്ക്രീൻ ഉപയോഗം വ്യാപകമാക്കണമെന്ന ക്യാംപയിൻ നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പലയിടങ്ങളിലും നടത്തിവരുന്നുണ്ട്.
ഇപ്പോഴിതാ സ്കിൻ ക്യാൻസര്‍ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നെതര്‍ലാൻഡ്സ് എടുത്തിരിക്കുന്നൊരു തീരുമാനമാണ് അന്താരാഷട്രതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം സൗജന്യമായി സണ്‍സ്ക്രീൻ വിതരണം നടത്താനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്.
സണ്‍ സ്ക്രീൻ പതിവായി അപ്ലൈ ചെയ്യുന്നത് അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സുരക്ഷിതമാക്കാൻ സഹായിക്കും. ഇത് സ്കിൻ ക്യാൻസര്‍ സാധ്യതയും നല്ലരീതിയില്‍ കുറയ്ക്കും. എന്നാല്‍ വിലയുടെ പ്രശ്നം കൊണ്ടോ ലഭ്യതയുടെ പ്രശ്നം കൊണ്ടോ വലിയൊരു വിഭാഗം പേരും ഇപ്പോഴും സണ്‍ സ്ക്രീൻ ഉപയോഗിക്കുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്.
ഇന്ത്യയിലായാലും സണ്‍ സ്ക്രീൻ ഉപയോഗം കുറവ് തന്നെയാണ്. മിക്കവരും ഇത് ഒരു മേക്കപ്പ് ഉത്പന്നമായാണ് കാണുന്നത് തന്നെ. മറിച്ച് ചര്‍മ്മത്തെ സുരക്ഷിതമാക്കാനുള്ള ഉത്പന്നമായി കണക്കാക്കുന്നില്ല.
ഏതായാലും നെതര്‍ലാൻഡ്സിന്‍റെ ഈ തീരുമാനത്തിന് വലിയ കയ്യടിയാണ് ആഗോളതലത്തില്‍ കിട്ടുന്നത്. കൊവിഡ് കാലത്ത് ആളുകള്‍ക്ക് സൗജന്യമായി സാനിറ്റൈസര്‍ വിതരണം ചെയ്യാനായി സജ്ജീകരിച്ച ഡിസ്പെൻസറുകള്‍ വഴി സണ്‍ സ്ക്രീൻ വിതരണം നടത്താനാണ് തീരുമാനം. സ്കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, പാര്‍ക്കുകള്‍, വിവിധ മേളകള്‍ നടക്കുന്നയിടങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ സൗജന്യമായി സണ്‍ സ്ക്രീൻ നല്‍കുന്ന ഡിസ്പെൻസറുകള്‍ ഉണ്ടായിരിക്കുമത്രേ. ഇവിടെ വന്ന് ഇവ എടുത്ത് ആളുകള്‍ക്ക് കൊണ്ടുപോകാവുന്നതാണ്.
Also Read:- നല്ല ഉറക്കം ഉറപ്പുവരുത്തുന്നതിന് കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

