Health Tips : നിങ്ങള്‍ക്ക് എല്ല് തേയ്മാനമുണ്ടോ? ആശ്വാസം ലഭിക്കാൻ പതിവായി ചെയ്തുനോക്കാവുന്നത്...

Published : Oct 07, 2023, 08:21 AM IST
Health Tips : നിങ്ങള്‍ക്ക് എല്ല് തേയ്മാനമുണ്ടോ? ആശ്വാസം ലഭിക്കാൻ പതിവായി ചെയ്തുനോക്കാവുന്നത്...

Synopsis

എല്ലുകളെ ബലപ്പെടുത്താനാവശ്യമായി വരുന്ന മറ്റൊരു ഘടകം മഗ്നീഷ്യം ആണ്. അതുപോലെ വൈറ്റമിൻ-കെ, പ്രോട്ടീൻ എന്നീ ഘടകങ്ങളും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം.

എല്ല് തേയ്മാനം, അല്ലെങ്കില്‍ എല്ലുരുക്കം എന്നെല്ലാം പറയപ്പെടുന്ന രോഗത്തെ കുറിച്ച് കേട്ടിട്ടില്ലേ? നമ്മുടെ എല്ലുകള്‍ ദുര്‍ബലമായി വരികയും ഇതോടെ നമ്മുടെ എല്ലാം കായികമായ പ്രവര്‍ത്തനങ്ങളും ബാധിക്കപ്പെടുകയും പൊട്ടലിന് സാധ്യതകളേറുകയും ചെയ്യുന്ന അവസ്ഥയാണ് എല്ല് തേയ്മാനം. എല്ലുകളുടെ ആരോഗ്യം ബാധിക്കപ്പെടുമ്പോള്‍ തന്നെയാണ് എല്ല് തേയ്മാനവും ബാധിക്കപ്പെടുന്നത്. 

ഇതിന് ജീവിതരീതികളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നമുക്ക് ആശ്വാസം ലഭിക്കും. ജീവിതരീതിയെന്ന് പറയുമ്പോള്‍ പ്രധാനമായും ഡയറ്റ് അഥവാ ഭക്ഷണരീതി തന്നെ. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

കാത്സ്യം എല്ലുകള്‍ക്ക് എത്രമാത്രം പ്രധാനമാണെന്ന് നമുക്കേവര്‍ക്കുമറിയാം. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെയാണ് അതിനാല്‍ എല്ലുകളെ ബലപ്പെടുത്താൻ ഡയറ്റില്‍ കാര്യമായി ഉള്‍പ്പെടുത്തേണ്ടത്. ഇതിനൊപ്പം തന്നെ വൈറ്റമിൻ -ഡിയും ലഭിക്കേണ്ടതുണ്ട്. വൈറ്റമിൻ-ഡിയില്ലാതെ കാത്സ്യം മാത്രം അകത്തെത്തുന്നത് കൊണ്ടും എല്ലിന് ഗുണമില്ല. 

വൈറ്റമിൻ-ഡിയുടെ മികച്ച സ്രോതസ് സൂര്യപ്രകാശമാണ്. ഇതിന് പുറമെ ചില ഭക്ഷണവും വൈറ്റമിൻ-ഡി ലഭ്യതയ്ക്കായി കഴിക്കാം. 

എല്ലുകളെ ബലപ്പെടുത്താനാവശ്യമായി വരുന്ന മറ്റൊരു ഘടകം മഗ്നീഷ്യം ആണ്. അതുപോലെ വൈറ്റമിൻ-കെ, പ്രോട്ടീൻ എന്നീ ഘടകങ്ങളും ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തണം. എല്ല് തേയ്മാനത്തെ പ്രതിരോധിക്കുന്നതിനായി ഇത്തരത്തില്‍ കഴിക്കാവുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് കൂടി അറിയാം. 

ഒന്ന്...

കാത്സ്യത്തിനാലും വൈറ്റമിൻ-ഡിയാലും സമ്പന്നമായ പാലും പാലുത്പന്നങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം. ചീസ്, കട്ടത്തൈര് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. 

രണ്ട്...

ഇലക്കറികളാണ് കഴിക്കാവുന്ന മറ്റൊരു ഭക്ഷണം. ചീര, മുരിങ്ങ എന്നിവയെല്ലാം അടക്കമുള്ള ഇലക്കറികള്‍ കാത്സ്യത്താലും മഗ്നീഷ്യം, വൈറ്റമിൻ-കെ എന്നിവയാലുമെല്ലാം സമ്പന്നമാണ്. 

മൂന്ന്...

ബദാമും പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബലപ്പെടുത്തും. കാത്സ്യം, വൈറ്റമിൻ-ഇ, മഗ്നീഷ്യം എന്നിവയാലെല്ലാം സമൃദ്ധമാണ് ബദാം. 

നാല്...

വൈറ്റമിൻ-സിയാല്‍ സമ്പന്നമായ ഓറഞ്ചും എല്ലുകളെ ബലപ്പെടുത്താൻ നിങ്ങള്‍ക്ക് പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. 

അഞ്ച്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇതും എല്ലുകള്‍ക്ക് നല്ലതാണ്. കാത്സ്യം, വൈറ്റമിൻ-സി എന്നിവയുടെയെല്ലാം മികച്ച സ്രോതസാണ് ബ്രൊക്കോളി. 

ആറ്...

മിക്കവരും നിത്യവും കഴിക്കുന്നൊരു വിഭവമാണ് മുട്ട. ഇതും എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. പ്രോട്ടീൻ, വൈറ്റമിൻ-ഡി, വൈറ്റമിൻ-കെ എന്നിവയുടെയെല്ലാം സമ്പന്നമായ സ്രോതസാണ് മുട്ട. 

Also Read:- ചോലെ ബട്ടൂര പ്രേമിയാണോ നിങ്ങള്‍? എങ്കില്‍ ഈ ചര്‍ച്ച നിങ്ങള്‍ കാണണം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ
മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ