
ചർമ്മസംരക്ഷണത്തിനായി വിവിധ ക്രീമുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ അധികം പേരും. കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം. മുഖത്തെ പാടുകൾ ഇല്ലാതാക്കാനും തിളക്കവും മൃദുലതയും കിട്ടാനുമെല്ലാം കടലമാവ് ചർമ്മത്തിൽ പതിവായി ഉപയോഗിച്ചാൽ മതി. ഇത് പല തരത്തിലുള്ള ചേരുവകളോടൊപ്പം ചേർത്ത് ചർമ്മത്തിൽ കടലമാവ് പുരട്ടാം.
പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ട് തന്നെ ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്.
കടലമാവിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് തിളക്കവും മൃദുലതയും സിങ്ക് നൽകുന്നു. കൂടാതെ കടലമാവ് ഉപയോഗിക്കുന്നത് ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കാനും സഹായിക്കുന്നു.
പരിക്ഷീക്കാം കടലമാവ് കൊണ്ടുള്ള ഫേസ് പാക്കുകൾ...
ഒന്ന്...
കടലപ്പൊടിയും മഞ്ഞൾപ്പൊടിയും തുല്യ അളവിലെടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങാ നീര് ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം 10 മിനുട്ട് നേരം മുഖത്തിടുക. ശേഷം തണുത്ത വെളളത്തിൽ മുഖം കഴുകുക. ചർമ്മത്തിലെ കറുത്ത പാടുകൾ ഇല്ലാതാക്കാൻ വളരെ നല്ലൊരു പാക്കാണിത്.
രണ്ട്...
മൂന്ന് ടീസ്പൂൺ കടലപ്പൊടിയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും രണ്ടു ടീസ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ ശുദ്ധമായ വെള്ളം കൂടെ ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും.
മൂന്ന്...
ഒരു ബൗളിൽ ഒരു ടീസ്പൂൺ കടലപ്പൊടി, അരിപ്പൊടി എന്നിവ മിക്സ് ചെയ്യുക. ശേഷം മുഖത്തും കഴുത്തിലും ഇടുക. ഈ മിശ്രിതം മുഖത്തിട്ട ശേഷം നന്നായി മസാജ് ചെയ്യുക. 5 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
തക്കാളി പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇതറിഞ്ഞോളൂ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam