മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ നാല് സിമ്പിൾ ടിപ്സ്

By Web TeamFirst Published Jul 31, 2021, 6:33 PM IST
Highlights

വിവിധ കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. പെട്ടെന്ന് ശരീരഭാരം കുറയുക, ചില വിറ്റാമിനുകളുടെ കുറവ്, താരൻ, സമ്മർദ്ദം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. 

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ...? വിവിധ കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. പെട്ടെന്ന് ശരീരഭാരം കുറയുക, ചില വിറ്റാമിനുകളുടെ കുറവ്, താരൻ, സമ്മർദ്ദം തുടങ്ങിയവ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം. മുടികൊഴിച്ചിൽ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് ടിപ്സ് നോക്കിയാലോ...

മുട്ടയുടെ വെള്ള...

മുട്ടയുടെ വെള്ളയിൽ 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പാക്ക്  തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് ഒരു ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക.

 

 

വെളിച്ചെണ്ണ...

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിവേരുകളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ വളർച്ച വർദ്ധിപ്പിക്കുന്നതിനും ശിരോചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കുളിക്കുന്നതിന് മുമ്പ് തലയിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ഇത് ചെയ്യുന്നത് മുടി തഴച്ച് വളരാനും മുടി കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും.

സവാള നീര്...

മുടിയുടെ ആരോ​ഗ്യത്തിന് സവാള നീര് മികച്ചൊരു പ്രതിവിധിയാണെന്ന കാര്യം പലർക്കും അറിയില്ല. സവാളയുടെ  നീരെടുത്ത് കുളിക്കുന്നതിന് മുമ്പ് ശിരോചര്‍മത്തില്‍ പുരട്ടി മസാജ് ചെയ്യാം. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. 

 

 

നാരങ്ങ നീര്...

ഒരു ടീസ്പൂൺ നാരങ്ങ നീരും അതിൽ 1 ടീസ്പൂൺ ഒലിവ് ഓയിലും 1 ടീസ്പൂൺ ആവണക്കെണ്ണയും ചേർക്കുക. ഇത് നല്ല പോലെ മിക്സ് ചെയ്ത് തലയിൽ തേച്ച് പിടിപ്പിക്കുക. അര മണിക്കൂർ കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. താരനും മുടികൊഴിച്ചിലും അകറ്റാൻ ഈ ഹെയർ പാക്ക് സഹായിക്കും.

അമിതമായ ബ്ലീഡിംഗ്, അസ്വസ്ഥത; ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് ആശ്വാസമേകുന്ന ഡയറ്റ് ടിപ്

click me!