പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ

Published : Sep 11, 2023, 01:53 PM IST
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന നാല് സുഗന്ധവ്യഞ്ജനങ്ങൾ

Synopsis

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്.  ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം, ഗർഭകാല പ്രമേഹം എന്നിവ.   

തെറ്റായ ജീവിതശെെലി കൊണ്ട് പലരിലും കണ്ട് വരുന്ന രോ​ഗമാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിൻറെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിൻറെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. 

പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം മൂന്ന് തരത്തിലാണ് കാണപ്പെടുന്നത്.  ടൈപ്പ് 1 പ്രമേഹം, ടൈപ്പ് 2 പ്രമേഹം, ഗർഭകാല പ്രമേഹം എന്നിവ. 

പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇൻസുലിൻ അസന്തുലിതാവസ്ഥ നിയന്ത്രിക്കാൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളെയും കുറിച്ചാണ് താഴേ പറയുന്നത്...

മഞ്ഞൾ...

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട സംയുക്തമാണ് കുർക്കുമിൻ. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ നിറഞ്ഞിരിക്കുന്ന ഈ സുഗന്ധവ്യഞ്ജനത്തിന്റെ മിതമായ ഉപഭോഗം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.

ഉലുവ...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നാരുകളും ലയിക്കുന്ന സംയുക്തങ്ങളും ഉലുവയിലും ഇലകളിലും ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസേനയുള്ള ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തുന്നത് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

കറുവപ്പട്ട...

ഇൻസുലിൻ നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നു. കറുവപ്പട്ട പതിവായി കഴിക്കുന്നത് ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

തുളസി...

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹൈപ്പോഗ്ലൈസെമിക് ഗുണങ്ങൾ ഉള്ളതിനാൽ തുളസി പ്രമേഹത്തിനും നല്ലതാണ്. 

ഡെങ്കിപ്പനി ബാധിച്ചവർ കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശൈത്യകാലത്ത് ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമ്മം വേണോ? എങ്കിൽ ഈ സൂപ്പുകൾ കുടിച്ചോളൂ
ഇൻഹേലർ ഇല്ലാതെ ആസ്ത്മയിൽ നിന്ന് ആശ്വാസം നേടാം! ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി