Cancer symptoms: നടുവേദന ഈ നാല് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

Published : Oct 03, 2022, 10:15 AM ISTUpdated : Oct 03, 2022, 10:24 AM IST
Cancer symptoms: നടുവേദന ഈ നാല് ക്യാൻസറിന്‍റെ ലക്ഷണവുമാകാം...

Synopsis

നടുവേദന ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇത് ചെറിയതോതിലാണെങ്കില്‍ മറ്റുചിലര്‍ക്ക് കഠിനവേദനയായും മാറാറുണ്ട്. ഇത്തരത്തിലുള്ള നടുവേദനകള്‍ക്കുപിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം.

നമ്മുടെ ശരീരത്തിലെ ഒരു കൂട്ടം സാധാരണ കോശങ്ങളെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയിലേയ്ക്ക് നയിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് ക്യാൻസർ. പല തരത്തിലുള്ള ക്യാൻസർ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​.

തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. ഉദാഹരണത്തിന് നടുവേദന ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും. ചിലര്‍ക്ക് ഇത് ചെറിയതോതിലാണെങ്കില്‍ മറ്റുചിലര്‍ക്ക് കഠിനവേദനയായും മാറാറുണ്ട്. ഇത്തരത്തിലുള്ള നടുവേദനകള്‍ക്കു പിന്നില്‍ പല കാരണങ്ങളും ഉണ്ടാകാം.

എന്നാല്‍ ചില ക്യാന്‍സറുകളുടെ ലക്ഷണമായി നടുവേദനയും ഉണ്ടാകാം. എന്നു കരുതി എല്ലാ നടുവേദനയും ക്യാന്‍സര്‍ ആകണമെന്നല്ല. നടുവേദന ലക്ഷണമായി കാണിക്കുന്ന ചില ക്യാന്‍സര്‍ രോഗങ്ങളെ അറിയാം... 

ഒന്ന്...

പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാനകാരണം തന്നെയാണ്. എന്നാല്‍ കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്. നടുവേദന, എപ്പോഴും മൂത്രം പോവുക, മൂത്രത്തില്‍ രക്തം കാണുക, മൂത്രം ഒഴിക്കുമ്പോഴുള്ള വേദന തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. 

രണ്ട്... 

സ്പൈനല്‍ ക്യാന്‍സറിന്‍റെ ആദ്യ ലക്ഷണമായി നടുവേദന വരാം. ഈ നടുവേദന പിന്നീട് അരക്കെട്ടിലേയ്ക്കും കാലിലേയ്ക്കും അനുഭവപ്പെടാം. അതിനാല്‍ ഈ ലക്ഷണങ്ങളും നിസാരമായി കാണരുത്. 

മൂന്ന്...

ഏറ്റവും അപകടകരമായ അര്‍ബുദങ്ങളിലൊന്നാണ് ശ്വാസകോശത്തെ ബാധിക്കുന്ന ക്യാന്‍സര്‍. ലങ് ക്യാന്‍സര്‍ അഥവാ ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. പുകവലി തന്നെയാണ് ലങ് ക്യാന്‍സറിന് കാരണമാകുന്ന ഏറ്റവും പ്രധാന ഘടകം. വായു മലിനീകരണവും ശ്വാസകോശ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നുണ്ട്. ശ്വാസകോശ ക്യാന്‍സര്‍ ബാധിതരില്‍ 67 ശതമാനം പുരുഷന്മാരാണ്. ലങ് ക്യാന്‍സറിന്‍റെ ലക്ഷണമായും നടുവേദന ഉണ്ടാകാം. കൂടാതെ നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ, ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്, ശ്വാസതടസവും ചുമയും മൂലം നെഞ്ചുവേദന ഉണ്ടാകുക, ശബ്ദത്തിന് പെട്ടെന്ന് മാറ്റം വരുക തുടങ്ങിയവയൊക്കെ ചിലപ്പോള്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. 

നാല്...

പാൻക്രിയാറ്റിക് ക്യാൻസർ ആരംഭിക്കുന്നത് പാൻക്രിയാസിന്റെ ടിഷ്യൂകളിലാണ്. പാൻക്രിയാസിന് ചുറ്റും അനിയന്ത്രിതമായി ക്യാൻസർ കോശങ്ങൾ പെരുകുകയും ഒരു ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നതാണ് പാൻക്രിയാറ്റിക് ക്യാന്‍സര്‍. ഈ ക്യാൻസറിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നതിന്‍റെ ഫലമായി മറ്റ് അവയവങ്ങളിലേയ്ക്കും പരക്കുകയും ചെയ്യുന്നതോടെ ലക്ഷണമായി കടുത്ത നടുവേദന ഉണ്ടാകാം.

മേല്‍ പറഞ്ഞ ക്യാന്‍സറുകളുടെ ലക്ഷണങ്ങളില്‍ ഏതു കണ്ടാലും രോഗം പിടിപെട്ടതായി സ്വയം സ്ഥിരീകരിക്കരുത്. ലക്ഷണങ്ങളുള്ളവര്‍  ഒരു ഡോക്ടറെ ഉറപ്പായും കാണണം. 

Also Read: അസ്‌കോറില്‍ സി അടക്കം 14 മരുന്നുസംയുക്തങ്ങൾ നിരോധിക്കാൻ ശുപാർശ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ